കാനം കരിമ്പനാംകുഴിയില്‍ മതിലിടിച്ചു തകര്‍ന്ന കാര്‍
കറുകച്ചാല്‍: ദിശതെറ്റിയെത്തിയ ലോറിയില്‍ ഇടിക്കാതെ വെട്ടിച്ചുമാറ്റുന്നതിനിടെ നിയന്ത്രണംവിട്ട കാര്‍ മതിലിലിടിച്ച് യുവാവിന് പരിക്ക്. ചാമംപതാല്‍ പുത്തന്‍പുരക്കല്‍ ശ്രീകാന്തിനാണ് (33) പരിക്കേറ്റത്.
വ്യാഴാഴ്ച 1.30ന് കാനം-കാഞ്ഞിരപ്പാറ റോഡില്‍ കരിമ്പനാംകുഴിക്ക് സമീപമായിരുന്നു അപകടം. ചാമംപതാലില്നിന്ന് കറുകച്ചാലിലേക്ക് പോകുകയായിരുന്നു ശ്രീകാന്തും കുടുംബവും. കരിമ്പനാംകുഴി വളവില്‍വെച്ച് ദിശതെറ്റിയെത്തിയ ലോറിയില്‍ ഇടിക്കാതെ കാര്‍ വെട്ടിച്ചുമാറ്റുന്നതിനിടെ സമീപത്തെ മതിൽക്കെട്ടില്‍ ഇടിക്കുകയായിരുന്നു. തലക്ക് പരിക്കേറ്റ ശ്രീകാന്തിനെ കറുകച്ചാലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.