പുഴയിൽ ചാടി മൂന്ന്​ ജീവൻ രക്ഷിച്ചു; ബിൻഷാദ്​ ഖാലിദിന്​ ആദരം

വൈക്കം: കാഞ്ഞിരമറ്റം പൂത്തോട്ട റോഡിൽ കാഞ്ഞിരമാറ്റം മില്ലുങ്കൽ പുഴയിൽ മുങ്ങിത്താഴ്ന്ന ടിപ്പർ ലോറിയിൽനിന്നും മൂന്ന് മനുഷ്യജീവൻ സാഹസികമായി രക്ഷ​െപ്പടുത്തിയ കരിപ്പാടം കോതകടവിൽ ബിൻഷാദ്​ ഖാലിദിനെ കരിപ്പാടം ബൂത്ത്‌ കോൺഗ്രസ്‌ കമ്മിറ്റി ആദരിച്ചു.

കഴിഞ്ഞദിവസമായിരുന്നു സംഭവം. ഉമ്മയുടെ ചികിത്സാർഥം എറണാകുളത്തേക്ക്​ പോകുന്ന വഴിക്കാണ് ടിപ്പർ പുഴയിൽ വീണത് കാണുന്നത്. സ്വജീവൻ മറന്ന്​ പുഴയിൽ ചാടി മൂന്ന് ജീവനാണ്​ ബിൻഷാദ്​ രക്ഷപ്പെടുത്തിയത്​.

കെ.പി.സി.സി നിർവാഹക സമിതി അംഗം എൻ.എം. താഹ പൊന്നാട അണിയിച്ചു. യോഗത്തിൽ ബൂത്ത്‌ പ്രസിഡൻറ്​ കെ.ജി. സത്യ​ൻ അധ്യക്ഷതവഹിച്ചു. അജിത് പ്രകാശ്, എ.ഡി. രാജേഷ്, എ.ഡി. അനസ് ഷുക്കൂർ, ആദർശ് രഞ്ജൻ, പ്രഭാകരൻ, ഗോപാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.    

Tags:    
News Summary - Binshad khalid story

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.