62ദിവസം പിന്നിട്ട്​ സില്‍വര്‍ലൈന്‍ വിരുദ്ധ സത്യഗ്രഹം

ചങ്ങനാശ്ശേരി: സില്‍വര്‍ലൈന്‍ വിരുദ്ധ സത്യഗ്രഹം 62ദിവസം പിന്നിട്ടു. കെ-റെയില്‍ സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതിയുടെ മാടപ്പള്ളിയിലെ സമരപ്പന്തലില്‍ എ.ഐ.യു.ടി.യു.സി ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ ദിവസം സത്യഗ്രഹ സമരം നടത്തി. സമരസമിതി ജില്ല ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അധ്യക്ഷതവഹിച്ചു. എ.ഐ.യു.ടി.യു.സി ജില്ല സെക്രട്ടറി വി.പി. കൊച്ചുമോന്‍ സത്യഗ്രഹം ഉദ്ഘാടനം ചെയ്തു. വി.ജെ. ലാലി, മിനി കെ.ഫിലിപ്, എ.ജി. അജയകുമാര്‍, ടി.കെ. സാബു, ഡി. സുരേഷ്, അപ്പിച്ചന്‍ എഴുത്തുപള്ളി, കെ.എസ്. ചെല്ലമ്മ, ടി.ജെ. ജോണിക്കുട്ടി, കെ.എന്‍. രാജന്‍, കെ. സദാനന്ദന്‍, കെ.ആര്‍. രാമചന്ദ്രന്‍, പി.സി. മധു എന്നിവര്‍ സംസാരിച്ചു. കാറ്ററിങ്​ അസോ. ജില്ല സമ്മേളനം ഇന്ന് ചങ്ങനാശ്ശേരി: ഓള്‍ കേരള കാറ്ററിങ്​ അസോ. ജില്ല സമ്മേളനം ചൊവ്വാഴ്ച ചങ്ങനാശ്ശേരി കോ​ണ്ടൂര്‍ റിസോര്‍ട്ടില്‍ നടക്കും. പ്രതിനിധി സമ്മേളനവും പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കലും ഉച്ചക്ക്​ രണ്ടിന് നടക്കും. തുടര്‍ന്ന് ഫുഡ്‌സേഫ്റ്റി ഡെപ്യൂട്ടി കമീഷണര്‍ ജോക്കബ് തോമസ് ഭക്ഷ്യസരക്ഷയെക്കുറിച്ച് ക്ലാസ് നയിക്കും. വൈകീട്ട് അഞ്ചിന് നടക്കുന്ന പൊതുസമ്മേളനം മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്യും. ജില്ല പ്രസിഡന്‍റ്​ സജി ജേക്കബ് അധ്യക്ഷതവഹിക്കും. വായനദിനാചരണം നടത്തി മാമ്മൂട്: കുറുമ്പനാടം സി.എം.എസ്.എല്‍.പി സ്‌കൂളില്‍ വായനദിനം ആചരിച്ചു. മാധ്യമപ്രവര്‍ത്തക ആശ കുട്ടപ്പന്‍ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്‍റ്​ തുളസിമോള്‍ അധ്യക്ഷതവഹിച്ചു. പ്രഥമ അധ്യാപിക എലിസബത്ത് മത്തായി, അധ്യാപകരായ ലിസി എബ്രഹാം, സല്‍മ ബിനു, പി.എം. അശ്വതി, സി.കെ. മോനിഷ, ശാരിമോള്‍ എബ്രഹാം എന്നിവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.