1000 കൈകൾ ചിത്രമെഴുതി: 'ഹസാർ ഹാഥ്' ചരിത്രമായി

കാഞ്ഞിരപ്പള്ളി: സ്വാതന്ത്ര്യത്തിന്‍റെ 75ാം വാർഷികാഘോഷ ഭാഗമായി സെന്‍റ് ഡൊമിനിക്സ് കോളജ്​ വിദ്യാർഥികളും അധ്യാപകരും ഇതര ജീവനക്കാരും ചേർന്ന് 2500 ചതുരശ്രയടി വിസ്തീർണമുള്ള കാൻവാസിൽ സ്വാതന്ത്ര്യസമര മുഹൂർത്തങ്ങൾ ചിത്രീകരിക്കുന്ന ചരിത്ര ബോധവത്​കരണ പരിപാടി 'ഹസാർ ഹാഥ്' വേറിട്ട അനുഭവമായി. സ്വാതന്ത്ര്യസമര ചരിത്രത്തിലെ 75 നിർണായക സംഭവങ്ങളെ ചിത്രീകരിച്ച പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പൽ ഡോ. സീമോൻ തോമസ് നിർവഹിച്ചു. 17ാം നൂറ്റാണ്ടിലെ ആറ്റിങ്ങൽ കലാപമാണ് ആദ്യഇതിവൃത്തം. 75ാമത്തെ ഫ്രയിമിൽ ഇന്ത്യൻ ഭരണഘടനയാണ് പ്രതിപാദിക്കുന്നത്. ഗാന്ധിജിയുടെയും കോൺഗ്രസിന്‍റെയും നേതൃത്വത്തിലുള്ള മുഖ്യധാര മുതൽ കമ്യൂണിസ്റ്റുകളും സോഷ്യലിസ്റ്റുകളും വിപ്ലവകാരികളും ഗോത്രവിഭാഗങ്ങളും വരെയുള്ള സ്വാതന്ത്ര്യസമരത്തിലെ വ്യത്യസ്തധാരകളെയെല്ലാം കാൻവാസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്വതന്ത്ര്യസമരത്തിലെ കേരളത്തിന്‍റെ സംഭാവനകൾക്ക് പ്രത്യേക പ്രാധാന്യം നൽകിയിട്ടുണ്ട്. കാഞ്ഞിരപ്പള്ളിക്കാരിയായ അക്കാമ്മ ചെറിയാനെക്കുറിച്ചാണ് ഒരു അവതരണം. കോളജ് അങ്കണത്തിൽ നിവർന്ന 500 അടി നീളമുള്ള കാൻവാസിൽ ചിത്രങ്ങൾ, ഡയഗ്രങ്ങൾ, കാർട്ടൂണുകൾ, മാപ്പുകൾ മുതലായവ ചിത്രീകരണ വിഷയങ്ങളായി. ഹിന്ദി, ഇംഗ്ലീഷ്, മലയാളം ഭാഷകൾ ഉപയോഗിച്ചിട്ടുണ്ട്. കോളജിലെ പൂർവവിദ്യാർഥിയും എം.എൽ.എയുമായ സെബാസ്റ്റ്യൻ കുളത്തുങ്കൽ സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി.ജി. മോഹൻ, പാറത്തോട് പഞ്ചായത്ത് പ്രസിഡന്‍റ്​ ഡയസ് കോക്കാട്ട്, വാർഡ് അംഗം ഷാനിമ്മ എന്നിവർ ആശംസകളുമായെത്തി. KTL WBL SD College 2500 ചതുരശ്രയടി വിസ്തീർണമുള്ള കാൻവാസിൽ സ്വാതന്ത്ര്യ സമര മുഹൂർത്തങ്ങൾ ചിത്രീകരിക്കുന്ന ചരിത്ര ബോധവത്​കരണ പരിപാടി

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.