കോട്ടയം: 15 മുതൽ 18 വയസ്സുവരെയുള്ള കുട്ടികളുടെ രണ്ടാംഡോസ് കോവിഡ് വാക്സിനേഷൻ വ്യാഴാഴ്ച ആരംഭിക്കുമെന്ന് കലക്ടർ ഡോ.പി.കെ. ജയശ്രീ അറിയിച്ചു. ആദ്യ ഡോസ് കോവാക്‌സിൻ സ്വീകരിച്ചവർക്ക് 28 ദിവസം പൂർത്തിയായാൽ രണ്ടാം ഡോസ് സ്വീകരിക്കാം. ജനുവരി മൂന്നിനാണ് കുട്ടികളുടെ ഒന്നാം ഡോസ് വാക്സിനേഷൻ ആരംഭിച്ചത്. ജില്ലയിൽ ഇതുവരെ 81,514 കുട്ടികൾ ഇതുവരെ വാക്സിൻ സ്വീകരിച്ചു. ഈ വിഭാഗത്തിലുള്ള 85400 കുട്ടികളിൽ 95.45 ശതമാനം കുട്ടികൾ വാക്സിൻ സ്വീകരിച്ചുകഴിഞ്ഞു. ഇനിയും വാക്സിൻ സ്വീകരിക്കാത്ത കുട്ടികൾ എത്രയും വേഗം ഒന്നാം ഡോസ് സ്വീകരിക്കണമെന്ന് കലക്ടർ പറഞ്ഞു. കോവിഡ് ബാധിച്ചതുമൂലം വാക്സിൻ എടുക്കാൻ കഴിയാത്തവർക്ക് രോഗമുക്തിനേടി മൂന്നുമാസം കഴിഞ്ഞേ അടുത്ത ഡോസ് സ്വീകരിക്കാൻ കഴിയൂ. ഹോമിയോ ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്നുവിതരണം കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ ഹോമിയോപ്പതി വകുപ്പ് ജനങ്ങളുടെ പ്രതിരോധശേഷി വർധിപ്പിക്കുന്നതിന് ഹോമിയോ ഇമ്യൂണിറ്റി ബൂസ്റ്റർ മരുന്നുകൾ സൗജന്യമായി വിതരണം ചെയ്യുന്നു. ജില്ലയിലെ സർക്കാർ ഹോമിയോ ഡിസ്പെൻസറികളിലും ആശുപത്രികളിലും പ്രതിരോധ മരുന്നുകൾ രാവിലെ ഒമ്പതു മുതൽ ഉച്ചക്ക് രണ്ടുവരെ ലഭിക്കും. ജീവനക്കാർ കൂടുതലുള്ള സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലും കോവിഡ് ക്ലസ്റ്ററുകളിലും ആവശ്യാനുസരണം പ്രതിരോധമരുന്നുകൾ ലഭ്യമാക്കാൻ വകുപ്പ് സജ്ജമാണെന്ന് ജില്ല ഹോമിയോ മെഡിക്കൽ ഓഫിസർ അറിയിച്ചു. മരുന്നുകൾക്കായി ബന്ധപ്പെടേണ്ട നമ്പരുകൾ: ജില്ലാ ഹോമിയോ ആശുപത്രി 0481 2302707, 9496801610, കുറിച്ചി സർക്കാർ ഹോമിയോ ആശുപത്രി -0481 2430346, 9446477448, പാലാ സർക്കാർ ഹോമിയോ ആശുപത്രി -0482 200384, 9446509009.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.