ബജറ്റിൽ കോട്ടയത്തെ അവഗണിച്ചു -തിരുവഞ്ചൂർ

കോട്ടയം: ധനമന്ത്രി അവതരിപ്പിച്ച ബജറ്റ് തെരഞ്ഞെടുപ്പ് പ്രകടനപത്രികയായെ കാണാൻ സാധിക്കൂവെന്നും ബജറ്റിൽ കോട്ടയത്തെ പൂർണമായും ഒഴിവാക്കിയെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ പറഞ്ഞു. കൊല്ലാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യോഗത്തിൽ പനച്ചിക്കാട് പഞ്ചായത്തിൽനിന്നും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച അംഗങ്ങൾക്ക് സ്വീകരണം നൽകി. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്​ സിബി ജോൺ കൈതയിൽ അധ്യക്ഷതവഹിച്ചു. കെ.പി.സി.സി സെക്രട്ടറിമാരായ കുഞ്ഞ് ഇല്ലംപ്പള്ളി, എൻ.ബൈജു, ജില്ല കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി യൂജിൻ തോമസ്, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡൻറ് എസ്.രാജീവ്, തമ്പാൻ കുര്യൻ വർഗീസ്, റോയി മാത്യു, വി.ജി അനിൽകുമാർ തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.