കണ്ണിന് ഗുരുതര പരിക്കേറ്റ എന്‍ജിനീയറിങ്​ വിദ്യാർഥിനിക്ക് 67.5 ലക്ഷം നഷ്​ടപരിഹാരം

പാലാ: കണ്ണിന് ഗുരുതര പരിക്കേറ്റ എന്‍ജിനീയറിങ്​ വിദ്യാർഥിനിക്ക് 67.5 ലക്ഷം രൂപ നഷ്​ടപരിഹാരം നല്‍കാന്‍ കോടതി വിധി. 2015 ഫെബ്രുവരിയില്‍ പാലാ-ഈരാറ്റുപേട്ട റോഡിലായിരുന്നു അപകടം. ഭരണങ്ങാനം എന്‍ജിനീയറിങ്​ കോളജിലെ മൂന്നാംവര്‍ഷ എന്‍ജിനീയറിങ്​ വിദ്യാർഥിനിയായ പാലാ വേലിക്കകത്ത് ജോയിമോ​ൻെറ മകള്‍ രേഷ്മക്കാണ്​ (22) നഷ്​ടപരിഹാരം ലഭിക്കുന്നത്. കോളജിലേക്ക് പോവുകയായിരുന്ന രേഷ്മയും സുഹൃത്തുക്കളും സഞ്ചരിച്ച കാറും എതിര്‍ദിശയില്‍ വന്ന മറ്റൊരു കാറുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. എന്‍ജിനീയറിങ്​ വിദ്യാർഥിനിയുടെ മാസവരുമാനം ഒരു അസിസ്​റ്റൻറ്​ എന്‍ജിനീയറുടെ ഒരുമാസത്തെ വരുമാനമായി കണക്കാക്കിയുള്ള സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടിയുള്ള വാദം പാലാ എം.എ.സി.ടി കോടതി അംഗീകരിച്ചു. കോടതിച്ചെലവും പലിശയും സഹിതം 67.5 ലക്ഷം രൂപ എതിര്‍കക്ഷിക്ക് നല്‍കാന്‍ ഒരുമാസത്തിനകം കെട്ടിവെക്കാന്‍ ഇന്‍ഷുറന്‍സ് കമ്പനിയോട് ജഡ്ജി കെ. കമനീസ് ഉത്തരവിട്ടു. ഹരജിക്കാര്‍ക്കുവേണ്ടി അഡ്വ. ഡൊമിനിക് മുണ്ടമറ്റം ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.