മകരവിളക്കിന്​ ദർശനാനുമതി 5000 പേർക്ക് മാത്രം

ശബരിമല: മകരവിളക്കിന്​ ദർശനാനുമതി 5000 തീർഥാടകർക്കുമാത്രം. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്ത തീർഥാടകരെയല്ലാതെ ആരെയും ഈ മാസം 14ന് മകരവിളക്കു​ദിവസം സന്നിധാനത്തോ പരിസരത്തോ​ തങ്ങാൻ അനുവദിക്കില്ലെന്ന്​ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ്​ എൻ. വാസു വ്യക്തമാക്കി. കോവിഡ്​ പ്രതിരോധ നടപടികളുടെ ഭാഗമായി ഇത്തവണ പർണശാല കെട്ടി കാത്തിരിക്കാനും അനുവദിക്കില്ല. മകരവിളക്കിന്​ അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ച്​ പന്തളത്തുനിന്നുള്ള ഘോഷയാത്രയും നിയന്ത്രണങ്ങളേ​ാടെയാകും. ഘോഷയാത്രയെ അനുഗമിക്കുന്നവരുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനൊപ്പം സ്വീകരണപരിപടികൾക്കും നിയന്ത്രണമുണ്ട്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.