കോട്ടയം റെയിൽവേ സ്​റ്റേഷൻ നവീകരണം ഡിസംബര്‍ 31ന് മുമ്പ് പൂര്‍ത്തീകരിക്കും -തോമസ് ചാഴികാടന്‍ എം.പി

കോട്ടയം: റെയിൽവേ സ്​റ്റേഷനിലെ നവീകരണം ഡിസംബര്‍ 31ന് മുമ്പ് പൂര്‍ത്തീകരിക്കുമെന്ന് തോമസ് ചാഴികാടന്‍ എം.പി. റെയില്‍വേ അവലോകന യോഗത്തിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. പാതയിരട്ടിപ്പിക്കല്‍ പുരോഗമിക്കുകയാണ്​. സ്​റ്റേഷന്‍ കെട്ടിടം പുതുക്കിപ്പണിയലും ഗുഡ്‌സ്​ഷെഡ് റോഡിലെ രണ്ടാം കവാടം നിര്‍മാണവും ഉള്‍പ്പെടെ 20 കോടിയുടെ നിര്‍മാണമാണ്​ കോട്ടയം റെയില്‍വേ സ്‌റ്റേഷനിൽ നടക്കുന്നത്​. നിർമാണം പൂർത്തിയായാൽ മൂന്ന് പ്ലാറ്റ്ഫോമുള്ള കോട്ടയം സ്​റ്റേഷനിൽ അഞ്ച്​ പ്ലാറ്റ്ഫോമുകൾ ഉണ്ടാകും. കോട്ടയം-എറണാകുളം പാസഞ്ചർ ട്രെയിൻ സർവിസിന്​ ആറാമത് പ്ലാറ്റ്ഫോം നിർമിക്കുമെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. 10 മേൽപാലങ്ങളാണ് പണിതീരാനുള്ളത്. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് നിര്‍മാണം മുടങ്ങി നിന്ന പാക്കില്‍ മേൽപാലം ഉടന്‍ പൂര്‍ത്തിയാക്കും. കോട്ടയം റെയിൽവേ സ്​റ്റേഷനും പാക്കിൽ മേൽപാലവും സന്ദർശിച്ച്​ നിർമാണം എം.പിയുടെ നേതൃത്വത്തിൽ വിലയിരുത്തി. ചങ്ങനാശ്ശേരി മുതല്‍ ചിങ്ങവനംവരെ 17 കിലോമീറ്റര്‍ നിര്‍മാണമാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. സിഗ്​നല്‍ ലൈറ്റുകളുടെ ജോലികളും അതിവേഗം പുരോഗമിക്കുന്നു. പാക്കിൽ മേൽപാലത്തി​ൻെറ ഭാഗമായി റെയില്‍വേ സ്‌റ്റേഷ​ൻെറ അപ്രോച് റോഡ് നിര്‍മാണം പൂര്‍ത്തിയാക്കേണ്ടത് സംസ്ഥാന സര്‍ക്കാറാണ്. ഇതി​ൻെറ ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പെടെ പൂര്‍ത്തിയാക്കാനുണ്ട്. ചീഫ് എൻജിനീയർ ഷാജി സക്കറിയ, ഡെപ്യൂട്ടി ചീഫ് എൻജിനീയർ ചാക്കോ ജോർജ്, അസി.എക്സി. എൻജിനീയർമാരായ ബാബു സക്കറിയ, ജോസ് അഗസ്​റ്റിൻ, കൗൺസിലർ എബി കുന്നേപ്പറമ്പൻ, നാട്ടകം വാർഡ് കൗൺസിലർ സരസമ്മാൾ, വിജി എം. തോമസ് തുടങ്ങിയവരും എം.പിക്കൊപ്പം ഉണ്ടായിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.