കോവിഡ്​: പ്ലാ​േൻറഷൻ കോർപറേഷന്​ നഷ്​ടം 29.47 കോടി

കോട്ടയം: കോവിഡ്​ പ്രതിസന്ധിയിൽ സംസ്ഥാന പ്ല​േൻറഷൻ കോർപറേഷനുണ്ടായ നഷ്​ടം 29.47 കോടി. കോർപറേഷ​ൻെറ തോട്ടങ്ങളിലെ റബർ, കശുമാവ്​, ഓയിൽപാം അടക്കം മിക്ക ഉൽപന്നങ്ങൾക്കും വില കുത്തനെ ഇടിഞ്ഞതാണ്​ നഷ്​ടം വർധിക്കാൻ കാരണമെന്ന്​​ മാനേജിങ്​ ഡയറക്​ടർ ബി. പ്രമോദ്​ പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ മുതൽ സെപ്​​റ്റംബർവരെ റബർ വിലയിടിവ്​ മൂലം 5.87 കോടിയുടെ നഷ്​ടം നേരിട്ടു. ക​ശുമാവിൽനിന്ന്​ 7.25 കോടിയും. കോർപറേഷ​ൻെറ പ്രതിവർഷ വരുമാനം 85 കോടിയും ചെലവ്​ 110 കോടിയുമാണ്​. മൂന്നുവർഷം കൊണ്ട്​ പ്രവർത്തനം ലാഭകരമാക്കാനുള്ള നടപടികളിലാണ്​ മാനേജ്​മൻെറ്​. വൈവിധ്യവത്​കരണത്തിലൂടെ പ്രതിസന്ധി അതിജീവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പത്തനംതിട്ട മുതൽ കാസർകോടുവരെ 13 എസ്​റ്റേറ്റുകളിലായി 40,000 ഏക്കറിലാണ്​ കൃഷി ചെയ്യുന്നത്​. 5000ത്തോളം ജീവനക്കാരാണ്​ കോർപറേഷനിലുള്ളത്​. ഇതിൽ 3700 പേർ തോട്ടങ്ങളിലാണ്​ പ്രവർത്തിക്കുന്നത്​.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.