അനിശ്ചിതകാല സത്യഗ്രഹം 27 ദിവസം പിന്നിട്ടു

കോട്ടയം: ഡൽഹിയിൽ‌ കർഷകർ നടത്തുന്ന സമരത്തിന്‌‌‌ പിന്തുണ പ്രഖ്യാപിച്ച്‌ സംയുക്ത കർഷകസമിതി തിരുനക്കരയിൽ നടത്തുന്ന . ഞായറാഴ്‌ച കെ.എസ്‌.കെ.ടി.യു ജില്ല സെക്രട്ടറി എം.കെ. പ്രഭാകരൻ ഉദ്‌ഘാടനം ചെയ്‌തു. കർഷകസംഘം ഏറ്റൂമാനൂർ ഏരിയ പ്രസിഡൻറ്​ പ്രഫ. സുകുമാരൻ നായർ അധ്യക്ഷതവഹിച്ചു. കർഷകസംഘം സംസ്ഥാന എക്‌സി. അംഗം പ്രഫ. എം.ടി. ജോസഫ്, ജില്ല സെക്രട്ടറി കെ.എം. രാധാകൃഷ്ണൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പ്രഫ. ആർ. നരേന്ദ്രനാഥ്, പി.എൻ. ബിനു, ഗീത ഉണ്ണികൃഷ്ണൻ, ജില്ല എക്‌സി. അംഗം ടി.എം. രാജൻ, ജില്ല ജോ. സെക്രട്ടറി ആർ.ടി. മധുസൂദനൻ, കിസാൻസഭ ജില്ല പ്രസിഡൻറ്​ ബാബു പറപ്പള്ളിമറ്റം, കർഷകസംഘം ജില്ല കമ്മിറ്റി അംഗം പ്രഫ. കെ. സദാശിവൻ നായർ എന്നിവർ പ​ങ്കെടുത്തു. ഏറ്റുമാനൂർ ഏരിയ സെക്രട്ടറി കെ.കെ. കരുണാകരൻ സ്വാഗതവും അയ്മനം ഈസ്​റ്റ്​ മേഖല പ്രസിഡൻറ്​ കെ.ആർ. രാജേഷ് നന്ദിയും പറഞ്ഞു. തിങ്കളാഴ്‌ച സത്യഗ്രഹം സി.പി.എം ജില്ല സെക്രട്ടറി വി.എൻ. വാസവൻ ഉദ്‌ഘാടനം ചെയ്യും. ജില്ല പഞ്ചായത്ത്‌ പ്രസിഡൻറ്​ നിർമല ജിമ്മി അധ്യക്ഷതവഹിക്കും. തിങ്കളാഴ്‌ച വനിതകൾ മാത്രമാണ്‌ സമരം നയിക്കുന്നത്‌.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.