അഭിഭാഷക ക്ഷേമനിധി 25 ലക്ഷം ആക്കണം -കേരള ലോയേഴ്സ് കോൺഗ്രസ്

പാലാ: അഭിഭാഷക ക്ഷേമനിധി 25 ലക്ഷം രൂപയായി വർധിപ്പിക്കണമെന്ന് കേരള ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി. ക്ഷേമനിധിയിൽ 30 വർഷം പൂർത്തിയാക്കുന്ന മുറക്ക്​ അഭിഭാഷകർക്ക് തുക കൈമാറണമെന്നും ക്ഷേമനിധി തുക കൈപ്പറ്റുന്ന അഭിഭാഷകർ പ്രാക്ടീസ് അവസാനിപ്പിക്കണമെന്ന നിയമം റദ്ദാക്കണമെന്നും കേരള ലോയേഴ്സ് കോൺഗ്രസ് സർക്കാറിനോട് ആവശ്യപ്പെട്ടു. പ്രസിഡൻറ്​ അഡ്വ. ജോർജ് മേച്ചേരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം അഡ്വ. ജോബ് മൈക്കിൾ, അഡ്വ. ജസ്​റ്റിൻ ജേക്കബ്, അഡ്വ. ജോർജ് കോശി, അഡ്വ. ജോബി ജോസഫ്, അഡ്വ. കെ. ഇസഡ്. കുഞ്ചറിയ, അഡ്വ. സിറിയക് കുര്യൻ, അഡ്വ. റോയിസ് ചിറയിൽ, അഡ്വ. പി.കെ. ലാൽ, അഡ്വ. ജയ്സൺ തോമസ്, അഡ്വ. ജോസഫ് സഖറിയാസ്, അഡ്വ. രഞ്ജിത്ത് തോമസ്, അഡ്വ. ബോബി ജോൺ, അഡ്വ. സോണി പി. മാത്യു, അഡ്വ. പി.എൽ. മാത്യു എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.