തോടിന് സംരക്ഷണഭിത്തിയില്ല: 22ഓളം കുടുംബങ്ങള്‍ ദുരിതത്തിൽ

ചങ്ങനാശ്ശേരി: മാടപ്പള്ളി ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡ് കൊഴുപ്പക്കളം ഭാഗത്ത് തോടിന് സംരക്ഷണ ഭിത്തിയില്ലാത്തതിനാല്‍ 22ഓളം കുടുംബങ്ങള്‍ ദുരിതത്തില്‍. വെളിയത്തുനിന്ന്​ പെരുമ്പനച്ചി വഴി നാലുന്നാക്കല്‍ തോട്ടില്‍ ചെന്നെത്തുന്ന തോടാണിത്. ഒറ്റ മഴയില്‍തന്നെ ഇവിടുത്തെ വീടുകളിൽ വെള്ളംകയറുന്ന സ്ഥിതിയാണ്. 2018ലെ മഹാപ്രളയത്തിൽ ഇവിടുത്തെ വീടുകളെല്ലാം വെള്ളത്തിലായി. സാധനസാമഗ്രികളും കൃഷികളടക്കമുള്ളവ നശിച്ചുപോയി. മാടപ്പള്ളി പഞ്ചായത്തിലെ ഏക ക്യാമ്പ് കൊഴുപ്പക്കളം നിവാസികളെ താമസിപ്പിക്കുന്നതിനായിരുന്നു. ജനങ്ങളുടെ ദുരിതമറിഞ്ഞ് അന്ന് സി.എഫ്. തോമസ് എം.എല്‍.എ സ്ഥലം സന്ദര്‍ശിക്കുകയും സംരക്ഷണഭിത്തി നിർമിക്കുന്നതിന് എം.എല്‍.എ ഫണ്ടില്‍നിന്ന്​ പണം അനുവദിച്ചുനല്‍കാമെന്ന് ഉറപ്പുനല്‍കുകയും ചെയ്തിരുന്നു. തുടര്‍ന്ന് 2019ല്‍ എം.എല്‍.എ ഫണ്ടില്‍നിന്ന്​ 12 ലക്ഷം രൂപ കല്‍ക്കെട്ടിന് അനുവദിച്ചതായും ഇറിഗേഷന്‍ വകുപ്പ് അധികൃതര്‍ സ്ഥലത്തെത്തി എസ്​റ്റിമേറ്റ് എടുക്കുകയും ചെയ്തതായി പ്രദേശവാസികള്‍ പറഞ്ഞു. പലതവണ ടെൻഡര്‍ വിളിച്ചുവെങ്കിലും ടെൻഡര്‍ പിടിക്കാന്‍ ആരും തയാറായില്ലെന്നാണ് പഞ്ചായത്ത്​ അധികൃതർ അറിയിച്ചതെന്ന്​ നാട്ടുകാര്‍ പറയുന്നു. ഇവിടെ കൃഷിപോലും വിളവെടുക്കാന്‍ കഴിയാത്ത സ്ഥിതിയാണ്. അടിയന്തരമായി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അധികൃതര്‍ തയാറാകണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. KTL thodu bhithi മാടപ്പള്ളി പഞ്ചായത്ത് കൊഴുപ്പക്കളം ഭാഗത്ത് തോടിന് സംരക്ഷണഭിത്തിയില്ലാത്തനിലയിൽ വൈക്കത്തഷ്​ടമിയുടെ ആചാരത്തനിമ നിലനിർത്തണം -യു.ഡി.എഫ് വൈക്കം: വൈക്കത്തഷ്​ടമിയോടനുബന്ധിച്ച്​ കോവിഡ്​ പ്രോട്ടോകോൾ അനുസരിച്ച്​ ആനകളെ അനുവദിച്ച്​ ആചാരത്തനിമ നിലനിർത്തണമെന്ന്​ നഗരസഭ യു.ഡി.എഫ് പാർലമൻെററി പാർട്ടി യോഗം ആവശ്യപ്പെട്ടു. എം.ടി. അനിൽകുമാർ യോഗം ഉദ്​ഘാടനം ചെയ്​തു. ജി. ശ്രീകുമാരൻ നായർ, വി.എൻ. കിഷോർ, ഷേർലി ജയപ്രകാശ്, സുമ കുസുമൻ എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.