ബർക്കുമാൻസ് അവാർഡ് 2020ന് നോമിനേഷൻ ക്ഷണിച്ചു

ചങ്ങനാശ്ശേരി: കേരളത്തിലെ മികച്ച കലാലയ അധ്യാപകന് സൻെറ്​ ബർക്കുമാൻസ് കോളജ് നൽകുന്ന ബർക്കുമാൻസ് അവാർഡിന് നോമിനേഷൻ ക്ഷണിച്ചു. 25,001 രൂപയും പ്രശസ്തിപത്രവും സ്മാരക ഫലകവും അടങ്ങിയ ഈ അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത് എസ്.ബി കോളജി​ൻെറ കുവൈത്തിലുള്ള പൂർവവിദ്യാർഥി സംഘടനയാണ്. കേരളത്തിലെ സർവകലാശാലകൾക്ക് കീഴിലുള്ള ആർട്സ് ആൻഡ് സയൻസ് കോളജുകളിലെ അധ്യാപകരെയാണ് അവാർഡിന് പരിഗണിക്കുന്നത്. കേരളത്തിൽ 16 വർഷത്തെ അധ്യാപനപരിചയവും അധ്യാപനമികവും അക്കാദമികനേട്ടങ്ങളും ബഹുമതികളും സാമൂഹികസേവനവും അവാർഡ് നിർണയത്തിൽ അടിസ്ഥാന മാനദണ്ഡങ്ങളായിരിക്കും. അധ്യാപകർക്ക് നേരിട്ടും നോമിനേഷൻ മുഖേനയും അപേക്ഷ സമർപ്പിക്കാം. ഈ അവാർഡിന് മുൻവർഷങ്ങളിൽ അപേക്ഷിച്ചവർ അതിനുശേഷമുള്ള നേട്ടങ്ങൾ മാത്രം അറിയിച്ചാൽ മതി. അപേക്ഷഫോറത്തിനും വിശദവിവരങ്ങൾക്കും കോളജി​ൻെറ വെബ്സൈറ്റ് www.sbcollege.ac.in സന്ദർശിക്കുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബർ 10. അപേക്ഷ അയക്കേണ്ട വിലാസം: ഡോ. കെ. സിബി ജോസഫ്, സെക്രട്ടറി, ബർക്കുമാൻസ് അവാർഡ് കമ്മിറ്റി, എസ്.ബി കോളജ്, ചങ്ങനാശ്ശേരി. ഫോൺ: +91 9447249214. ഇ-മെയിൽ: berchmansaward@sbcollege.ac.in.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.