കോട്ടയത്ത്​ 20കാരിക്ക്​ അതിതീവ്ര കോവിഡ്​

കോട്ടയം: തീവ്ര വ്യാപനശേഷിയുള്ള കോവിഡ്​ വൈറസ്​ കോട്ടയത്ത്​ ഒരാളിൽ സ്ഥിരീകരിച്ചതോടെ ജില്ലയിലെ ആരോഗ്യപ്രവർത്തകർ അതിജാഗ്രതയിൽ. ഒന്നരയാ​ഴ​്​ച മുമ്പ്​ ബ്രിട്ടനിൽനിന്ന്​ തിരിച്ചെത്തിയ 20കാരിക്കാണ്​ രോഗം സ്ഥിരീകരിച്ചത്​. കോട്ടയം നഗരത്തിന്​ സമീപ പഞ്ചായത്തിൽ താമസിക്കുന്ന ഇവർ പിതാവിനൊപ്പമാണ്​ മടങ്ങിയെത്തിയത്​. പിതാവി​ൻെറ പരിശോധനഫലം നെഗറ്റിവാണ്​. നാലുപേരുടെ സ്രവസാമ്പിളുകളാണ്​ പുണെ വൈറോളജി ഇൻസ്​റ്റിറ്റ്യൂട്ടിലേക്ക്​ പരിശോധനക്കയച്ചത്​. ഇതിൽ ഒരാൾക്കാണ്​ അതിതീവ്ര കോവിഡ്​ സ്ഥിരീകരിച്ചത്. കോവിഡ്​ പ്രതിരോധവുമായി ബന്ധപ്പെട്ട്​ പ്രവർത്തിക്കുന്ന എല്ലാവരും ജാഗ്രത പുലർത്താൻ നിർദേശിച്ചിട്ടുണ്ടെന്ന്​ അധികൃതർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.