തിരുവാഭരണ ഘോഷയാത്ര 12ന്​ പുറപ്പെടും

പന്തളം: കോവിഡ് നിയന്ത്രണങ്ങൾക്കു വിധേയമായി തിരുവാഭരണ ഘോഷയാത്ര 12ന്​ ചൊവ്വാഴ്ച പുറപ്പെടും. ഇക്കുറി രാജപ്രതിനിധി ഉണ്ടാകില്ല. കൊട്ടാരം കുടുംബാംഗത്തി​ൻെറ പ്രസവത്തെ തുടർന്നുണ്ടായ 12 ദിവസത്തെ ആശൂലം മൂലമാണിത്. ശ്രാമ്പിക്കൽ കൊട്ടാരത്തിലെ ശങ്കർ വർമയാണ് ഇത്തവണ രാജപ്രതിനിധി. ചടങ്ങുകളിൽ മാറ്റം വരുമെങ്കിലും ഘോഷയാത്ര ഉണ്ടാകും. അനുമതി നൽകിയ 120 പേരും സുരക്ഷ സേനയുമൊഴികെ ആരെയും ഘോഷയാത്രക്കൊപ്പം പോകാൻ അനുവദിക്കുകയില്ലെന്ന് പന്തളം കൊട്ടാരം നിർവാഹക സംഘം കാര്യദർശി പുണർതം നാൾ നാരായണ വാർത്തസമ്മേളനത്തിൽ അറിയിച്ചു. രാജപ്രതിനിധിയുടെ യാത്ര ഉപേക്ഷിച്ച സാഹചര്യത്തിൽ രാജചിഹ്നമായ പല്ലക്കുമായി വാഹകസംഘം ഇത്തവണ സന്നിധാനത്തേക്ക് യാത്ര തിരിക്കില്ല. ശബരിമലയിൽ പന്തളം രാജകുടുംബം ആചാരപരമായി അനുഷ്ഠിക്കേണ്ട കർമങ്ങളായ നെയ്യഭിഷേകം, കളഭാഭിഷേകം, മാളികപ്പുറത്തെ ഗുരുതി എന്നിവ പൂർവാചാരപ്രകാരം മുൻ രാജപ്രതിനിധി ഉത്രം തിരുനാൾ പ്രദീപ് കുമാർ വർമയും മറ്റ് രാജകുടുംബാംഗങ്ങളും സന്നിധാനത്ത് നടത്തും. സെക്രട്ടറി പി.എൻ. നാരായണ വർമ, ട്രഷറർ ദീപ വർമ തുടങ്ങിയവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.