കരാർ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുക -ഡി.വൈ.എഫ്.ഐ

പൊൻകുന്നം: സംസ്ഥാനത്തെ സർക്കാർ സ്വകാര്യ സ്ഥാപനങ്ങളിൽ ഉൾപ്പടെ വിവിധ മേഖലകളിൽ ജോലി ചെയ്യുന്ന കരാർ തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും മെച്ചപ്പെടുത്തുന്നതിനും സർക്കാർ ഇടപെടൽ ഉണ്ടാകണമെന്ന് ഡി.വൈ.എഫ്.ഐ വാഴൂർ ബ്ലോക്ക് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പി.ബി. സന്ദീപ് കുമാർ നഗറിൽ നടന്ന സമ്മേളനം സി.പി.എം ജില്ല സെക്രട്ടേറിയറ്റ്​ അംഗം അഡ്വ. റെജി സഖറിയ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്‍റ്​ റംഷാദ് റഹ്മാൻ പതാക ഉയർത്തി. ബ്ലോക്ക് സെക്രട്ടറി ബി. സുരേഷ് കുമാർ റിപ്പോർട്ടും ജില്ല ജോയന്‍റ്​ സെക്രട്ടറി കെ.കെ. ശ്രീമോൻ സംഘടന റിപ്പോർട്ടും അവതരിപ്പിച്ചു. ജില്ല സെക്രട്ടറി സജേഷ് ശശി, പ്രസിഡന്‍റ്​ കെ.ആർ. അജയ്, ബി.ആർ അൻഷാദ്, അഡ്വ. ഡി. ബൈജു, വി.ജി ജയകൃഷ്ണൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ബി. അരുൺ (പ്രസി), ആതിര പി.ബാബു, വി.ജി. ജയകൃഷ്ണൻ (വൈസ് പ്രസി), ബി. ഗൗതം (സെക്ര), എസ്. ദീപു, ശ്രീകാന്ത് പി.തങ്കച്ചൻ (ജോ. സെക്ര), അക്ബർഷാ (ട്രഷ). KTL VZR 3 ചിത്രവിവരണം ഡി.വൈ.എഫ്.ഐ വാഴൂർ ബ്ലോക്ക് സമ്മേളനം സി.പി.എം ജില്ല സെക്രട്ടേറിയറ്റ്​ അംഗം അഡ്വ. റെജി സഖറിയ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.