ചങ്ങനാശ്ശേരി: 'മീഡിയവൺ' ചാനൽ സംപ്രേഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടിയിൽ ചങ്ങനാശ്ശേരി പൗരാവലി പ്രതിഷേധിച്ചു. നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തിയ പ്രതിഷേധ പരിപാടി കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ. ലാലി ഉദ്ഘാടനം ചെയ്തു. ജനാധിപത്യത്തെ ദുർബലപ്പെടുത്തുന്ന നടപടിയാണ് മീഡിയവൺ നിരോധനമെന്ന് അദ്ദേഹം പറഞ്ഞു. ജനാധിപത്യം നിലനിർത്താനുള്ള ജനതയുടെ ഒറ്റക്കെട്ടായ ശ്രമമാണ് ചാനൽ നിരോധത്തിനെതിരായ പ്രതിഷേധങ്ങളെന്നും വി.ജെ. ലാലി പറഞ്ഞു. യു.ഡി.എഫ് കൺവീനർ പി.എ. നൗഷാദ്, മുസ്ലിം ലീഗ് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് സാബു മുല്ലശ്ശേരി, സെക്രട്ടറി അബ്ദുൽ റഷീദ് ആരമല, പി.ഡി.പി സംസ്ഥാന ട്രഷറർ എം.എസ്. നൗഷാദ്, വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡന്‍റ് പി .എസ്. ഷാജുദ്ദീൻ, എം.എസ്.എസ് ജില്ല സെക്രട്ടറി എൻ. ഹബീബ്, മണ്ഡലം പ്രസിഡന്‍റ് എം. രാജ, എസ്.ടി.യു ജില്ല സെക്രട്ടറി ഹലീൽ റഹ്മാൻ, എഫ്.ഐ.ടി.യു ജില്ല കമ്മിറ്റി അംഗം എം.എ. സിയാദ്, ജോസുകുട്ടി നെടുമുടി, പ്രവാസി കോൺഗ്രസ് സ്റ്റേറ്റ് സെക്രട്ടറി സലീം മധുര, പി.ഡി.പി മണ്ഡലം പ്രസിഡന്‍റ് അസീം പായിപ്പാട്, ആഷിഖ് മണിയംകുളം, അസീസ് താഴ്ചയിൽ എന്നിവർ വിവിധ കേന്ദ്രങ്ങളിൽ നടന്ന പ്രതിഷേധങ്ങളിൽ സംസാരിച്ചു. KTL CHR 4 MEDIA ONE മീഡിയവൺ ചാനൽ സംപ്രേഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടിക്കെതിരെ ചങ്ങനാശ്ശേരി പൗരാവലി നടത്തിയ പ്രതിഷേധം കേരള കോൺഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ. ലാലി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.