മകള്‍ പീഡിപ്പിക്കപ്പെട്ട വിവരം മറച്ചുവെച്ച മാതാവിന് തടവും പിഴയും

ചങ്ങനാശ്ശേരി: ലൈംഗികമായി മകള്‍ പീഡിപ്പിക്കപ്പെട്ട വിവരം അധികൃതരില്‍നിന്ന്​ മറച്ചുവെച്ച മാതാവിന് ആറുമാസം തടവും 25,000 രൂപ പിഴയും. 2018ല്‍ മുണ്ടക്കയം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് ചങ്ങനാശ്ശേരി ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോര്‍ട്ട് ജഡ്ജ് ജി.പി ജയകൃഷ്ണന്‍ ശിക്ഷ വിധിച്ചത്​. പിഴതുക കേസിലെ അതിജീവിതക്ക്​ നല്‍കണം. പിഴതുക അടച്ചില്ലെങ്കിൽ ഒരുമാസം പ്രതി അധിക തടവ്​ അനുഭവിക്കണമെന്നും വിധിയില്‍ പറയുന്നു. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷന്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. പി.എസ്. മനോജ് ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.