ചങ്ങനാശ്ശേരി: ജലക്ഷാമത്തിൽ വലഞ്ഞ് കർഷകർ. കുറിച്ചി മന്ദിരം കവലക്ക് സമീപമുള്ള മുട്ടത്തുകടവ് കാരിക്കുഴി പാടശേഖരത്തെ കൃഷിക്കാരാണു നെൽകൃഷിക്കാവശ്യമായ വെള്ളം ലഭിക്കാത്തതിൽ ആശങ്കയിലായത്. പാടശേഖരത്തിനു സമീപത്തു കൂടി കടന്നുപോകുന്ന തോട്ടിൽ വേണ്ടത്ര വെള്ളം എത്താത്തതാണ് പ്രതിസന്ധിക്കു കാരണം. പ്രധാന തോട്ടിൽനിന്ന് ഒരു കിലോമീറ്റർ അകലെയാണ് മുട്ടത്തുകടവ് ഭാഗത്തുകൂടി കടന്നുപോകുന്ന തോട്. ഇതിൽ ചളിയും മണ്ണും അടിഞ്ഞതിനാൽ വെള്ളത്തിന്‍റെ ഒഴുക്ക് നിലച്ചു. കഴിഞ്ഞമാസം അവസാനമാണ് പാടശേഖരത്ത് കൃഷി ആരംഭിച്ചത്. ഏപ്രിൽ അവസാനമോ മേയ് ആദ്യമോ കൊയ്ത്ത് നടത്താനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. എന്നാൽ, വേനൽ അതിരൂക്ഷമാകുന്നതിനാൽ കൊയ്ത്ത് വരെയുള്ള ഘട്ടങ്ങളിൽ കൃഷിക്കു വെള്ളം എത്തിക്കാൻ കഴിയാത്ത അവസ്ഥ ഉണ്ടാകുമെന്നു കർഷകർ ആശങ്കപ്പെടുന്നു. ചളി നീക്കം ചെയ്ത് തോടിന് ആഴംകൂട്ടി പ്രധാന തോട്ടിൽനിന്ന് വെള്ളം ഒഴുകിയെത്താൻ സാഹചര്യം ഉണ്ടാക്കുകയാണു പ്രശ്നത്തിനുള്ള പരിഹാരം. എന്നാൽ, പുറംബണ്ടിനു ബലക്ഷയം ഉള്ളതിനാൽ ആഴം കൂട്ടുന്ന ജോലിക്കിടയിൽ ബണ്ട് ഇടിയാനുള്ള സാധ്യത കൂടുതലാണ്. ബണ്ട് ബലപ്പെടുത്തുന്നതിനും തോടിന്‍റെ ആഴം കൂട്ടുന്നതിനും വേണ്ടിയുള്ള പദ്ധതിയാണ് ആവശ്യമെന്ന് കർഷകർ പറയുന്നു. ഇതിനായി കൂടുതൽ പണം ആവശ്യമാണ്. കൃഷി വകുപ്പിൽനിന്നോ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നോ പ്രത്യേക പദ്ധതി തയാറാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. വർഷങ്ങൾക്ക് മുമ്പ് കുട്ടനാട് പാക്കേജിന്‍റെ ഭാഗമായി ഇവിടെ പുറംബണ്ട് ബലപ്പെടുത്തുന്നതിനും ബണ്ട് റോഡ് നിർമിക്കുന്നതിനും തോടിന്‍റെ ആഴം കൂട്ടുന്നതിനുമായി രണ്ടുകോടിയോളം രൂപ അനുവദിച്ചിരുന്നു. എന്നാൽ, ജോലി ഏറ്റെടുക്കാൻ കരാറുകാർ ഇല്ലാതെ വന്നതോടെ ആ തുക നഷ്ടമായെന്നു കർഷകർ പറയുന്നു. KTL CHR 1 Kari kuzhy കാരിക്കുഴി പാടശേഖരം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.