എരുമേലി: എരുമേലിയിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തെ മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയാക്കി ഉയർത്താൻ സർക്കാർ തലത്തിൽ ആലോചന. ഇതിന്‍റെ സാധ്യത പരിശോധിക്കാന്‍ ആരോഗ്യവകുപ്പ് ഡയറക്ടറെ ചുമതലപ്പെടുത്തി. ഇതിനുപിന്നാലെ ജില്ല മെഡിക്കല്‍ ഓഫിസറിൽനിന്ന് ആരോഗ്യ വകുപ്പ് ഡയറക്ടർ റിപ്പോർട്ട് തേടി. ശബരിമല തീര്‍ഥാടന കേന്ദ്രമെന്ന നിലയിൽ ആധുനിക സൗകര്യങ്ങളോടുകൂടിയുള്ള ആശുപത്രി സ്ഥാപിക്കണമെന്ന ആവശ്യം ഉയരുന്ന സാഹചര്യത്തിലാണ് സാധ്യത പരിശോധന. നിലവിൽ എരുമേലി സർക്കാർ ആശുപത്രി സാമൂഹിക ആരോഗ്യ കേന്ദ്രമായതിനാൽ രാത്രി ചികിത്സയും കിടത്തിച്ചികിത്സയും ഇല്ല. തീര്‍ഥാടനകാലത്ത് മാത്രമാണ് ആശുപത്രിയില്‍ 24 മണിക്കൂറും ഡോക്ടര്‍മാരുടെ സേവനം ഉള്ളത്. എരുമേലിയിലെയും സമീപ പഞ്ചായത്തുകളിലെയും സാധാരക്കാരായ നൂറുകണക്കിന് ആളുകളാണ് ദിനംപ്രതി ആശുപത്രിയിലെത്തുന്നത്. എന്നാൽ, വിദഗ്ധ ചികിത്സ ആവശ്യമായി വന്നാൽ കിലോമീറ്ററുകൾ അകലെയുള്ള കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയും കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുമാണ് ആശ്രയം. രാവിലെ ഒമ്പതു മുതല്‍ രണ്ടു വരെ ഒരു പേഷ്യന്‍റ് വിഭാഗവും രണ്ടു മുതല്‍ വൈകീട്ട് ആറുവരെ ഒരു ഡോക്ടറുടെ സേവനുമാണ് ആശുപത്രിയില്‍ ലഭ്യമാകുന്നത്. സ്‌പെഷലൈസ് ചെയ്ത ഡോക്ടര്‍മാരുടെ സേവനം ഉണ്ടെങ്കിലും അതിനുള്ള സൗകര്യങ്ങളും സംവിധാനങ്ങളും ആശുപത്രിയില്‍ ഇല്ല. ഈ സാഹചര്യത്തിലാണ് ആധുനിക സൗകര്യങ്ങളോടു കൂടിയുള്ള ആശുപത്രി സ്ഥാപിക്കണമെന്ന ആവശ്യമുയർന്നത്. ഇക്കാര്യങ്ങളെല്ലാം പഠിച്ച് നിർദേശം സമർപ്പിക്കാനാണ് ആരോഗ്യവകുപ്പ് ഡയറക്ടര്‍ ജില്ല മെഡിക്കല്‍ ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.