മെഡിസെപ് നിർബന്ധമാക്കരുത്: വിമുക്തഭടന്മാർ

ചങ്ങനാശ്ശേരി: സർക്കാർ ജീവനക്കാർക്ക് ഏർപ്പെടുത്തിയ ചികിത്സപദ്ധതിയായ മെഡിസെപ് (മെഡിക്കൽ ഇൻഷുറൻസ്) സർക്കാർ സർവിസിലുള്ള മുൻ സൈനികർക്കും ആശ്രിതർക്കും നിർബന്ധമാക്കരുതെന്ന് നാഷനൽ എക്സ് സർവിസ്​മെൻ കോഓഡിനേഷൻ കമ്മിറ്റി സർക്കാറിനോടു ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും നിവേദനം നൽകുമെന്ന് സംസ്ഥാന ലയ്സൺ സെക്രട്ടറി എം.ടി. ആന്‍റണി, സീനിയർ വൈസ് പ്രസിഡന്‍റ്​ ജി.പി. നായർ, സൗത്ത് സോൺ സെക്രട്ടറി ബെന്നി ചാക്കോ എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.