കോട്ടയം: പിന്‍വലിച്ച കാര്‍ഷിക ബില്ലുകള്‍ പുറംവാതിലിലൂടെ മടക്കിക്കൊണ്ടുവരാനുള്ള മാര്‍ഗമായി കേന്ദ്രബജറ്റ് മാറിയെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ.മാണി എം.പി. കര്‍ഷക വിരുദ്ധ സ്വഭാവമുള്ളതും സമ്പന്നരെ അതിസമ്പന്നരും ദരിദ്രരെ അതിദരിദ്രരുമാക്കുന്ന ബജറ്റാണിത്. ദുരിതകാലത്ത് ജനങ്ങളുടെ അടിയന്തര ആവശ്യങ്ങള്‍ക്ക് പരിഹാരം കാണാനുള്ള ഒന്നും ബജറ്റിലില്ല. ദീര്‍ഘകാല ലക്ഷ്യങ്ങളെക്കുറിച്ച് പറയുന്ന വെറുമൊരു സാമ്പത്തിക പ്രമേയമായി ബജറ്റ് മാറിയെന്നും ജോസ് കെ.മാണി പറഞ്ഞു. കോട്ടയം: കേന്ദ്രബജറ്റ് നിരാശാജനകവും കർഷകപ്രതീക്ഷകൾ അട്ടിമറിക്കുന്നതുമാണെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍. ആകര്‍ഷകമായ കാര്‍ഷിക പദ്ധതികളുമില്ലാത്ത പുതിയ ബജറ്റ് കാര്‍ഷികമേഖലയെ പുറകോട്ടടിക്കും. കോര്‍പറേറ്റുകള്‍ക്ക് കാര്‍ഷികമേഖലയെ തീറെഴുതി ഗ്രാമീണ കര്‍ഷകനെ വാഗ്ദാനങ്ങള്‍ നല്‍കി അപമാനിക്കുന്ന ബജറ്റാണ് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കപ്പെട്ടതെന്നും വി.സി. സെബാസ്റ്റ്യന്‍ പ്രസ്താവനയിൽ കുറ്റപ്പെടുത്തി. ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു കോട്ടയം: കോട്ടയം സോഷ്യല്‍ സര്‍വിസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ 300 കുടുംബങ്ങള്‍ക്ക് ഭക്ഷ്യക്കിറ്റുകള്‍ വിതരണം ചെയ്തു. ഭക്ഷ്യക്കിറ്റുകളുടെ വിതരണോദ്ഘാടനം തെള്ളകം ചൈതന്യയില്‍ മന്ത്രി വി.എന്‍. വാസവന്‍ നിര്‍വഹിച്ചു. കെ.എസ്.എസ്.എസ് എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, ഗവ. പ്ലീഡര്‍ അഡ്വ. നിധിന്‍ പുല്ലുകാടന്‍, സിസ്റ്റര്‍ ഷീബ, കെ.എസ്.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ ഷൈല തോമസ്, കോഓഡിനേറ്റര്‍ ജിജി ജോയി എന്നിവര്‍ പങ്കെടുത്തു. അരി, പഞ്ചസാര, ഗോതമ്പ് പൊടി, റവ, കടല, ചെറുപയര്‍, കടുക്, മുളക് പൊടി, മല്ലിപ്പൊടി, കുക്കിങ് ഓയില്‍, ചായപ്പൊടി എന്നിവ അടങ്ങുന്ന ഭക്ഷ്യക്കിറ്റുകളാണ് ലഭ്യമാക്കിയത്. കോവിഡ് വ്യാപനത്തിന്‍റെ മൂന്നാം തരംഗത്തില്‍ പ്രയാസപ്പെടുന്ന കുടുംബങ്ങള്‍ക്ക് കരുതല്‍ ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് കെ.എസ്.എസ്.എസ് അതിജീവനം പദ്ധതി വിഭാവനം ചെയ്ത് നടപ്പിലാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.