യുവതി ആംബുലൻസിൽ പ്രസവിച്ചു

കോട്ടയം: മെഡിക്കൽ കോളജിലേക്കുള്ള യാത്രക്കിടെ കട്ടപ്പന സ്വദേശിനി​ ആംബുലൻസിൽ പ്രസവിച്ചു. ചപ്പാത്ത് പുത്തൻപുരക്കൽ ബിനോയുടെ ഭാര്യ സോഫിയയാണ്​ (28) ആംബുലൻസിൽ പ്രസവിച്ചത്​. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മെഡിക്കൽ കോളജിലേക്ക്​ കൊണ്ടുപോകുന്നതിനിടെ പ്രസവവേദന അനുഭവപ്പെട്ടു. ഈ സമയം ആംബുലൻസ് പാമ്പാടി ആശുപത്രിക്ക് സമീപം എത്തിയിരുന്നു. ഉടൻ തന്നെ ഡ്രൈവർ വാഹനം ആശുപത്രി വളപ്പിലേക്ക് കയറ്റി. ഇതിനിടയിൽ സോഫിയ ആംബുലൻസിൽ തന്നെ പ്രസവിച്ചു. വിവരം അറിഞ്ഞ് ഓടിയെത്തിയ മെയിൽ നഴ്സ് തൈഫ് കുഞ്ഞിനെ സുരക്ഷിതമായി എടുത്തു. ഈ സമയം കാഷ്വാലിറ്റി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോ. ആര്യയും എത്തി പ്രഥമ ശുശ്രൂഷ നൽകി. അമ്മയെയും കുഞ്ഞിനെയും അതേ ആംബുലൻസിൽ മെഡി. കോളജ് ആശുപത്രിയിലേക്ക് അയച്ചു. KTL PAMPADY പാമ്പാടി താലൂക്ക്​ ആശുപത്രിയിലെ മെയിൽ നഴ്സ് തൈഫ്​ കുഞ്ഞുമായി ആംബുലൻസിന്​ സമീപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.