കാഞ്ഞിരപ്പള്ളി: മാധ്യമ സ്വാതന്ത്ര്യം അടിച്ചമർത്താനുള്ള ശ്രമം മൗലികാവകാശങ്ങളുടെ ലംഘനവും പ്രതിഷേധാർഹവുമാണെന്ന് പൗരാവകാശ സംരക്ഷണ സമിതി. രാജ്യം എങ്ങോട്ട് പോകുന്നുവെന്നതിന്‍റെ വ്യക്തമായ സൂചനയാണ് പത്ര മാധ്യമ പ്രവർത്തനത്തിന് കടിഞ്ഞാണിടാനുള്ള കേന്ദ്ര സർക്കാർ നീക്കം. മീഡിയവൺ ചാനൽ സംപ്രേഷണം നിരോധിച്ചുള്ള കേന്ദ്രസർക്കാർ തീരുമാനം അപലപനീയവും പ്രതിഷേധാർഹവുമാണ്. എത്രയും വേഗം നിരോധനം പിൻവലിക്കണമെന്നും മാധ്യമപ്രവർത്തനത്തിന് പൂർണ സ്വാതന്ത്ര്യം നൽകണമെന്നും പൗരാവകാശ സംരക്ഷണ സമിതി ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. മുസ്ലിം ലീഗ് ജില്ല പ്രസിഡന്‍റ് അസീസ് ബഡായി ഉദ്ഘാടനം ചെയ്തു. ചെയർമാൻ ഇ.എ. അബ്ദുൽ നാസിർ മൗലവി അൽ കൗസരി അധ്യക്ഷത വഹിച്ചു. കൺവീനർ പാറത്തോട് നാസിർ മൗലവി പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.