മുഹമ്മദ്​ റിയാസ്​ വെറും 'മലബാർ മന്ത്രി'

കുമളി: പൊതുമരാമത്ത്​, ടൂറിസം മന്ത്രി പി.എ. ആയി മാറിയെന്ന്​ സി.പി.എം ഇടുക്കി ജില്ല സമ്മേളനത്തിൽ വിമർശനം. ഇരുവകുപ്പിന്‍റെയും വികസനപ്രവർത്തനങ്ങളിൽ ഇടുക്കിയെ പൂർണമായും അവഗണിക്കുന്നെന്ന്​ ചൂണ്ടിക്കാട്ടിയാണ്​ പ്രതിനിധികൾ വിമർശനം ഉന്നയിച്ചത്​. വിനോദസഞ്ചാര മേഖലയിൽ ഒട്ടേറെ സാധ്യതകളുണ്ടായിട്ടും ആ വിധത്തിലെ പരിഗണന മന്ത്രി ഇടുക്കിക്ക്​ നൽകുന്നില്ലെന്ന്​ ചില നേതാക്കൾ ചൂണ്ടിക്കാട്ടി. റോഡ്​, വിനോദസഞ്ചാര പദ്ധതികൾ പലപ്പോഴും മലബാറിൽ മാത്രം ഒതുങ്ങുന്നു. ഇടുക്കി ജില്ലയെ പൂർണമായി അവഗണിക്കുകയാണ്​. എന്നാൽ, വിനോദസഞ്ചാര വികസനത്തിൽ ഇടുക്കിക്ക്​ അർഹമായ പരിഗണന നൽകുമെന്ന്​ ചർച്ചക്ക്​ മറുപടിയായി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അറിയിച്ചു. ആഭ്യന്തര വകുപ്പിനും പൊലീസിന്‍റെ പ്രവർത്തനങ്ങൾക്കുമെതിരെ കഴിഞ്ഞ ദിവസം പ്രതിനിധികൾ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പൊലീസിന്‍റെ വീഴ്ചകൾ സമ്മതിച്ച കോടിയേരി, വിഷയം മുഖ്യമന്ത്രിയുമായി സംസാരിച്ച്​ പരിഹരിക്കുമെന്ന​ മറുപടിയും നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.