സൗജന്യ കോവിഡ് പരിശോധന പുനരാരംഭിക്കണം -ബി.ജെ.പി

കറുകച്ചാല്‍: കോവിഡ് മൂന്നാം തരംഗം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ സർക്കാർ ആശുപത്രികളിലെ പരിശോധന നിര്‍ത്തിയത് തെറ്റായ നടപടിയെന്ന് ബി.ജെ.പി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ഐ.ജി. ശ്രീജിത് പറഞ്ഞു. പരിശോധന നടത്താന്‍ സാധാരണക്കാര്‍ ഇപ്പോള്‍ സ്വകാര്യ ലാബുകളെ സമീപിക്കേണ്ട സ്ഥിതിയാണെന്നും ഇതിനാല്‍ കറുകച്ചാല്‍, ഇടിയിരിക്കപ്പുഴ ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ പരിശോധന ഉടന്‍ പുനരാരംഭിക്കണമെന്നും ബി.ജെ.പി ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വി. ഗിരീഷ്, അനീഷ് കറുകച്ചാല്‍, വി. രഞ്ജിത്ത്, പി.സി. നായര്‍, അനില്‍ കറുകച്ചാല്‍, മോഹന്‍ദാസ് തുടങ്ങിയവര്‍ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.