വധശ്രമത്തിനിരയായി വെടിയുണ്ടയുമായി ഒമ്പതുവർഷം; കോടതി കേസ്​ ഇതുവരെ പരിഗണിച്ചില്ല

അടൂര്‍: വധശ്രമത്തിനിരയായി തലയിൽ തറച്ച എയർഗൺ പെല്ലറ്റുമായി ഒമ്പതുവർഷമായി ജീവിക്കുന്ന യുവാവിന്​ നീതി ഇനിയും അകലെ. അടൂര്‍ പറക്കോട് സ്വദേശിയും ജൈവകര്‍ഷകനുമായ മനു തയ്യിലാണ്​ (35) ഒമ്പതുവര്‍ഷമായി ജീവിതത്തോട് പൊരുതുന്നത്. വധശ്രമക്കേസില്‍ പ്രതികളെ പിടികൂടിയെങ്കിലും കോടതി ഇതുവരെ കേസ് വാദത്തിന്​ വിളിച്ചിട്ടില്ല. 2012 ഒക്ടോബര്‍ 14നാണ് പറക്കോട് തുളസിഭവനത്തില്‍ മനു ആക്രമണത്തിനിരയായത്. വീടിനുനേരെ നടന്ന ആക്രമണത്തില്‍ എയര്‍ഗണ്ണില്‍നിന്നുള്ള പെല്ലറ്റ് ഇടതുകണ്ണിന് താഴ്ഭാഗത്തുകൂടി തലക്കുള്ളില്‍ തറക്കുകയായിരുന്നു. പെല്ലറ്റ് നീക്കുന്നത് ദുഷ്‌കരമാണെന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്​ധ പരിശോധനയില്‍ ഡോക്ടര്‍മാര്‍ വിലയിരുത്തിയത്​. താടിയെല്ല് ഇളക്കിമാറ്റിയാണ് ശസ്​ത്ര​ക്രിയ നടത്തേണ്ടത്. കാഴ്ചയെ ബാധിക്കാനും സാധ്യതയുണ്ടെന്ന് പറഞ്ഞിരുന്നു. പരാതി അന്ന് അടൂര്‍ പൊലീസില്‍ നല്‍കിയെങ്കിലും നിസ്സാര വകുപ്പുകള്‍ ചുമത്തിയാണ്​ ആദ്യം കേസെടുത്തത്​. പരിക്ക് ഗുരുതരമായതിനാല്‍ പിന്നീട് വധശ്രമത്തിന് കേസെടുത്തു. ആദ്യഘട്ടത്തില്‍ രണ്ട്​ പ്രതികള്‍ കുറച്ചുദിവസം ജയിലിലായി. കേസി​ൻെറ നാള്‍വഴിയില്‍ ഇതുവരെ പൊലീസി​ൻെറ ഭാഗത്തുനിന്നോ കോടതിയില്‍നിന്നോ ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് മനു 'മാധ്യമ'ത്തോട്​ പറഞ്ഞു. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എല്ലാ രാഷ്​ട്രീയ സമര കേസുകളും കോടതി വിളിക്കുമ്പോള്‍ കൃത്യമായി താന്‍ ഹാജരാകാന്‍ ശ്രമിക്കാറുണ്ടെന്നും ഗുരുതരമായ ഈ കേസില്‍ തുടര്‍നടപടി ഉണ്ടാകാത്തത് അങ്ങേയറ്റം ഖേദകരമാണെന്നും മനു പറഞ്ഞു. നിരവധി ക്രിമിനൽ കേസിൽ പ്രതിയായ മന​ു വധശ്രമക്കേസിലെ ഒന്നാം പ്രതി കഴിഞ്ഞ വര്‍ഷം മരിച്ചു. രണ്ടാം പ്രതി നാട്ടില്‍ തന്നെയുണ്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് മനു ചികിത്സ തുടരുന്നത്. വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വിദഗ്​ധ പരിശോധനക്കുശേഷം പെല്ലറ്റ് നീക്കാനാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഡോക്ടര്‍മാര്‍ ഏറ്റവും ഒടുവില്‍ നിർദേശിച്ചിരിക്കുന്നത്. -അന്‍വര്‍ എം. സാദത്ത്‌ PTG ADR National Law Day മനു തയ്യിൽ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.