കൺട്രോൾ റൂം നമ്പറുകൾ

കോട്ടയം: ശക്തമായ മഴ സാധ്യത പ്രവചനത്തി​ൻെറ അടിസ്ഥാനത്തിൽ ജില്ല-താലൂക്ക്-തദ്ദേശ സ്വയംഭരണ സ്ഥാപനതല കൺട്രോൾ റൂമുകൾ തുറന്നു. ജില്ല എമർജൻസി ഓപറേഷൻസ് സൻെറർ-0481 2565400, 2566300, 9446562236, 9188610017. താലൂക്ക് കൺട്രോൾ റൂമുകൾ: മീനച്ചിൽ-04822 212325, ചങ്ങനാശ്ശേരി-0481 2420037, കോട്ടയം-0481 2568007, 2565007, കാഞ്ഞിരപ്പള്ളി-04828 202331, വൈക്കം-04829 231331. കൊയ്ത്തുമെതി യന്ത്രത്തിന് വാടക മണിക്കൂറിന് 2000 കോട്ടയം: ജില്ലയിൽ വിരിപ്പു കൃഷി വിളവെടുപ്പുമായി ബന്ധപ്പെട്ട് കൊയ്ത്തുമെതി യന്ത്രത്തിന് മണിക്കൂറിന് 2000 രൂപയും കൊയ്ത്തിന് ബുദ്ധിമുട്ടുള്ള മോശമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നതിന് 2300 രൂപയും വാടക നിശ്ചയിച്ചു. വിരിപ്പുകൃഷി വിളവെടുപ്പുമായി ബന്ധപ്പെട്ട് കലക്ടർ ഡോ. പി.കെ. ജയശ്രീയുടെ അധ്യക്ഷതയിൽ കലക്‌ടറേറ്റിൽ കൂടിയ കർഷകപ്രതിനിധികളുടെയും കൊയ്ത്തുമെതി യന്ത്രം ഉടകമളുടെയും കൃഷി-കെയ്‌കോ ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനം. സാധാരണ നിലയിലുള്ള ഒരേക്കർ നിലം ഒന്നേകാൽ മണിക്കൂറിനുള്ളിൽ കൊയ്യണമെന്ന് കലക്ടർ പറഞ്ഞു. കെയ്‌കോയുടെ യന്ത്രങ്ങൾ മണിക്കൂറിന് 800 രൂപ നിരക്കിലാണ് നൽകുന്നത്. ഡീസൽ, ഗതാഗതച്ചെലവ് പാടശേഖര സമിതികളാണ് വഹിക്കുന്നത്. കാര്യക്ഷമതയുള്ള യന്ത്രങ്ങൾ ഇറക്കുന്നുവെന്ന് കൃഷി എൻജിനീയർ ഉറപ്പാക്കണം. കെയ്‌കോ മിഷനുകൾ കർഷകർക്ക് പ്രയോജനപ്പെടുംവിധം പാടശേഖരസമിതികൾക്ക് കൃത്യമായി നൽകാൻ സംവിധാനമൊരുക്കണമെന്നും കലക്ടർ നിർദേശിച്ചു. ജില്ലയിൽ എട്ട്​ പഞ്ചായത്തുകളിലായി 4653 ഹെക്ടർ സ്ഥലത്താണ് വിരിപ്പ്​ കൃഷിയിറക്കിയിട്ടുള്ളത്. കഴിഞ്ഞവർഷം 2200 രൂപ വരെയായിരുന്നു വാടക. പ്രിൻസിപ്പൽ കൃഷി ഓഫിസർ ബീന ജോർജ്, കൃഷി ഡെപ്യൂട്ടി ഡയറക്ടർ ഗീത വർഗീസ്, പാടശേഖരസമിതി ഭാരവാഹികൾ, കൃഷി-കെയ്‌കോ ഉദ്യോഗസ്ഥർ, കൊയ്ത്തുമെതിയന്ത്രം ഉടമസ്ഥർ എന്നിവർ പങ്കെടുത്തു. വൈക്കം താലൂക്കിൽ ദുരന്തനിവാരണ തയാറെടുപ്പ് വിലയിരുത്തി കോട്ടയം: ശക്തമായ മഴയിൽ മൂവാറ്റുപുഴയാറിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ വൈക്കം താലൂക്കിൽ ദുരന്തനിവാരണ തയാറെടുപ്പുകൾ ആരംഭിച്ചു. താലൂക്ക് എമർജൻസി ഓപറേഷൻസ് സൻെററി​ൻെറ നേതൃത്വത്തിൽ സ്വീകരിച്ച മുന്നൊരുക്കം വിലയിരുത്തുന്നതിന് ഇൻസിഡൻെറ്​ റെസ്‌പോൺസ് സിസ്​റ്റം അടിയന്തര യോഗം ചേർന്നു. അടുത്ത മൂന്നുദിവസങ്ങളിൽ ജില്ലയിൽ പലസ്ഥലങ്ങളിലും ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാൽ അപകടസാധ്യത മേഖലകളിൽ ശ്രദ്ധചെലുത്തണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പുണ്ട്. ഇതി​ൻെറ അടിസ്ഥാനത്തിൽ ഓരോ മണിക്കൂറിലെയും ജലനിരപ്പ് നിരീക്ഷിക്കുന്നുണ്ട്. താലൂക്ക് ഓഫിസിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും കൺട്രോൾ റൂം 24 മണിക്കൂറും പ്രവർത്തിക്കാൻ നിർദേശം നൽകിയതായി തഹസിൽദാർ കെ.കെ. ബിന്നി അറിയിച്ചു. ഓൺലൈൻ യോഗത്തിൽ ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അധ്യക്ഷന്മാർ, സെക്രട്ടറിമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.