ഡോക്ടർമാർ തമ്മിൽ ഏറ്റുമുട്ടി

ആർപ്പൂക്കര: മെഡിക്കൽ കോളജിൽ . ചൊവ്വാഴ്​ച രാത്രി മെഡിക്കൽ കോളജിലെ അത്യാഹിത വിഭാഗത്തിലായിരുന്നു സംഭവം. ഇതുകണ്ട് ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗികളും അവരുടെ സഹായികളും പകച്ചുനിന്നു. ഡ്യൂട്ടിയിലുണ്ടായിരുന്ന ജനറൽ സർജറി വിഭാഗത്തിലെ മെഡിക്കൽ ഓഫിസറും യൂറോളജി വിഭാഗത്തിലെ ജൂനിയർ ഡോക്ടറും തമ്മിലായിരുന്നു സംഘട്ടനം. 15 വയസ്സുകാര​ൻെറ പരിശോധന സംബന്ധിച്ചുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ജനറൽ സർജറി വിഭാഗത്തിൽ പ്രവേശിപ്പിച്ച കുട്ടിയെ യൂറോളജി വിഭാഗത്തിൽ അഡ്മിറ്റ് ചെയ്യണമെന്ന മെഡിക്കൽ ഓഫിസറുടെ നിർദേശത്തെ ഇതര സംസ്ഥാനക്കാരനായ യുവഡോക്ടർ എതിർത്തു. ഇതാണ് തർക്കത്തിന് കാരണമായത്. തർക്കം മൂത്ത് കൈയേറ്റത്തിലാണ് കലാശിച്ചത്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുവാൻ ആശുപത്രി അധികൃതർ ഉത്തരവിട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.