ലഹരി പദാർഥങ്ങളുടെ വിൽപനയും ഉപയോഗവും എരുമേലിയിൽ വ്യാപകം

എരുമേലി: എരുമേലിയിലും സമീപത്തും ലഹരി പദാർഥങ്ങളുടെ വിൽപനയും ഉപയോഗവും വർധിക്കുന്നതായി പരാതി. സംസ്ഥാനത്തിന് പുറത്തുനിന്ന്​ എത്തുന്ന പുകയില ഉൽപന്നങ്ങൾ സമീപ ജില്ലകളടക്കം വിൽപന നടത്തുന്ന കണ്ണികളിൽ എരുമേലി സ്വദേശികളുടെ പങ്കും വലുതാണ്. വിവിധ സ്​റ്റേഷൻ പരിധിയിൽനിന്ന്​ അടുത്ത ദിവസങ്ങളിലായി എരുമേലി സ്വദേശികളെ പൊലീസ് പിടികൂടിയിരുന്നു. ആളൊഴിഞ്ഞ സ്ഥലങ്ങളും വീടുകളും കേന്ദ്രീകരിച്ചാണ് ഉപയോഗവും വിൽപനയും നടക്കുന്നത്. കോളനികൾ കേന്ദ്രീകരിച്ച് ലഹരിപദാർഥങ്ങൾ എത്തിച്ചുകൊടുക്കുന്നവരും നിരവധിയാണ്. അതിർത്തികടന്ന് എത്തുന്ന ലഹരിപദാർഥങ്ങൾ ഇടനിലക്കാരിൽ എത്തിച്ചുനൽകുന്ന വൻ ശൃംഖല തന്നെ പ്രവർത്തിക്കുന്നുണ്ട്. ജോലി തേടിയെത്തുന്നവരുടെ രൂപത്തിലും ഭാവത്തിലുമാണ് ഇവ അതിർത്തി കടന്നെത്തുന്നത്. കഴിഞ്ഞ ദിവസം കഞ്ചാവുമായെത്തിയ സ്ത്രീകൾ ഉൾപ്പെടെയുള്ള തമിഴ്നാട് സംഘത്തെ മുണ്ടക്കയത്തുനിന്ന്​ എക്സൈസ് എരുമേലി റേഞ്ച് പിടികൂടിയിരുന്നു. ശബരിമല തീർഥാടനം ലക്ഷ്യംവെച്ചാണ് ലഹരി പദാർഥങ്ങളുടെ വിൽപന ശൃംഖലകൾ എരുമേലി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.