മഞ്ഞപ്പള്ളിക്കുന്നിൽ ടാറിങ് തകർത്ത് ഉറവജലം

പൊൻകുന്നം: അടുത്തിടെ പൂർത്തിയാക്കിയ ടാറിങ് പൊളിച്ച് ഉറവജലം കുത്തിയൊഴുകി. പൊൻകുന്നം-പുനലൂർ ഹൈവേയിൽ പൊൻകുന്നം മഞ്ഞപ്പള്ളിക്കുന്ന് വളവിലാണ് വെള്ളം പുറത്തേക്ക്​ ഒഴുകിത്തുടങ്ങിയത്. ഏതാനുമിടങ്ങളിൽ ഇത്തരത്തിൽ കുഴികളായി. ഈ ഭാഗം ഉറവസാധ്യതകൂടി പരിഗണിച്ച് കൂടുതൽ നിലവാരത്തിൽ ടാറിങ് നടത്തേണ്ടി വരും. കെ.എസ്.ടി.പി അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി. കരാർ കമ്പനിയുടെ പ്രതിനിധികളും എത്തിയിരുന്നു. പടം; KTL VZR 9 Highway Water പൊൻകുന്നം-പുനലൂർ ഹൈവേയിൽ മഞ്ഞപ്പള്ളിക്കുന്ന് വളവിൽ ടാറിങ് തകർത്ത് ഉറവയൊഴുകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.