മാര്‍ത്തോമ സഭ പ്രതിനിധി മണ്ഡലയോഗം ഇന്നു തുടങ്ങും

പത്തനംതിട്ട: മലങ്കര മാര്‍ത്തോമ സുറിയാനി സഭയുടെ 2019-2020, 2020-2021 വര്‍ഷങ്ങളിലെ പ്രതിനിധി മണ്ഡലയോഗം ബുധൻ, വ്യാഴം, വെള്ളി ദിവസങ്ങളിൽ നടക്കും. സഭാധ്യക്ഷന്‍ ഡോ. തിയഡോഷ്യസ് മാര്‍ത്തോമ മെത്രാപ്പോലിത്ത അധ്യക്ഷത വഹിക്കും. സഫ്രഗന്‍ മെത്രാപ്പോലിത്തമാരായ ഡോ. യുയാക്കിം മാര്‍ കൂറിലോസ്, ജോസഫ് മാര്‍ ബര്‍ന്നബാസ്, എപ്പിസ്ക്കോപ്പമാരായ തോമസ് മാര്‍ തിമൊഥെയോസ്, ഡോ. ഐസക് മാര്‍ ഫിലക്സിനോസ്, ഡോ. എബ്രഹാം മാര്‍ പൗലോസ്, ഡോ. മാത്യൂസ് മാര്‍ മക്കാറിയോസ്, ഡോ. ഗ്രിഗോറിയോസ് മാര്‍ സ്തേഫാനോസ്, ഡോ. തോമസ് മാര്‍ തീത്തോസ് എന്നിവരും ഔദ്യോഗിക ഭാരവാഹികള്‍ ഉള്‍പ്പെടെ നിലവിലുള്ള സഭാ കൗണ്‍സില്‍ അംഗങ്ങളും മാത്രമാകും തിരുവല്ല ഡോ.അലക്സാണ്ടര്‍ മാര്‍ത്തോമ വലിയ മെത്രാപ്പോലിത്ത സ്മാരക ഓഡിറ്റോറിയത്തില്‍ നടക്കുന്ന യോഗത്തില്‍ പങ്കെടുക്കുക. മറ്റ് മണ്ഡലാംഗങ്ങള്‍ സൂം വെബിനാറിലൂടെ പങ്കെടുക്കും. ലോകത്തി​ൻെറ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇടവകകളില്‍ നിന്നായി 1451 അംഗങ്ങള്‍ ആണ് മണ്ഡലത്തിലുള്ളത്. ബുധനാഴ്ച വൈകുന്നേരം നാലിന്​ ആരാധനയോടെ ആരംഭിക്കും. സഭ സെക്രട്ടറി റവ. കെ.ജി. ജോസഫ് വാര്‍ഷിക റിപ്പോര്‍ട്ടും വരവ് ചെലവ് കണക്കും ആത്മായ ട്രസ്​റ്റി പി.പി. അച്ചന്‍കുഞ്ഞ് ബജറ്റും അവതരിപ്പിക്കും. രണ്ടാം ദിവസത്തെ യോഗം വ്യാഴാഴ്​ച 10ന്​ ആരംഭിക്കും. വെള്ളിയാഴ്​ച രാവിലെ 7.30ന്​ തിരുവല്ല സൻെറ്​ തോമസ് മാര്‍ത്തോമ പള്ളിയില്‍ വിശുദ്ധ കുര്‍ബാന. തുടര്‍ന്ന് സഭയിലെ സജീവ സേവനത്തില്‍നിന്ന്​ വിരമിച്ച വൈദികരെ ആദരിക്കും. സഭയിലെ വിവിധ തലങ്ങളിലെ മികച്ച പ്രവര്‍ത്തനത്തിനുള്ള മാര്‍ത്തോമ മാനവ സേവ അവാര്‍ഡ്, കര്‍ഷക അവാര്‍ഡ്, പരിസ്ഥിതി സംരക്ഷണത്തിനുള്ള ഹരിത അവാര്‍ഡ്, അധ്യാപകര്‍ക്കും വിദ്യാർഥികള്‍ക്കുമുള്ള മെറിറ്റ് അവാര്‍ഡ്, ഗ്രന്ഥരചനക്ക്​ വൈദികര്‍ക്കുള്ള അവാര്‍ഡുകള്‍, ഇടവക സെമിത്തേരി സംരക്ഷണ പുരസ്കാരം എന്നിവ സമ്മാനിക്കും. വൈദിക ഡയറക്ടറിയുടെ പരിഷ്കരിച്ച പതിപ്പി‍ൻെറ പ്രകാശനം മണ്ഡലത്തില്‍ നടക്കും. പുതിയ ഭാരവാഹികളെയും വൈദിക തെരഞ്ഞെടുപ്പ്​ കമ്മിറ്റിയെയും തെരഞ്ഞെടുക്കുന്നതിനുള്ള വോട്ടെണ്ണലും ഫലപ്രഖ്യാപനവും വെള്ളിയാഴ്​ച നടക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.