സർവ ധർമ സദ്ഭാവന യാത്രക്ക്​ സ്വീകരണം

കോട്ടയം: കാസർകോട​ുനിന്ന്​ തിരുവനന്തപുരംവരെ നടത്തുന്ന സർവ ധർമ സദ്ഭാവന കേരള യാത്രക്ക് കേരള മുസ്​ലിം ജമാഅത്ത് കൗൺസിൽ ജില്ല കമ്മിറ്റി ഗാന്ധി സ്ക്വയറിൽ സ്വീകരണം നൽകി. മതസാമുദായിക പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ തന്നെ വിവിധ സമുദായ നേതാക്കൾ വിവേകത്തോടെ പ്രവർത്തിച്ച് സാമുദായിക അന്തരീക്ഷം ഭദ്രവും സമാധാനപൂർവം ആക്കിത്തീർക്കാൻ വഴി കണ്ടെത്തണമെന്ന്​ ജില്ല പ്രസിഡൻറ്​ എം.ബി. അമീൻഷാ പറഞ്ഞു. ടിപ്പു മൗലാന, സമീർ മൗലാന, വി.ഒ. അബുസാലി, എൻ.എ. ഹബീബ്, സുബിൻ മുഹമ്മദ് തുടങ്ങിയവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.