ശബരിമലയിൽ ശുചീകരണത്തിലും പങ്കാളിയായി ഗവർണർ

ശബരിമല: അയ്യപ്പ​ൻെറ പൂങ്കാവനം മാലിന്യമുക്തമായി പരിരക്ഷിക്കുന്നതിന് നടപ്പാക്കിവരുന്ന 'പുണ്യം പൂങ്കാവനം' പദ്ധതിയുടെ ഭാഗമായ ശുചീകരണത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും പങ്കാളിയായി. ഇളയമകന്‍ കബീര്‍ ആരിഫിന് ഒപ്പം ശബരിമല ദര്‍ശനം നടത്തിയ ഗവര്‍ണര്‍ സന്നിധാനവും പരിസരപ്രദേശങ്ങളും ശുചിയാക്കുന്നതില്‍ വളൻറിയർമാർക്കും ദേവസ്വം ജീവനക്കാർക്കും ഒപ്പമാണ്​ പങ്കാളിയായത്​. പുണ്യം പൂങ്കാവനത്തി​ൻെറ ഓഫിസ് സന്ദര്‍ശിച്ച​ ഗവര്‍ണര്‍ അഭിപ്രായവും രജിസ്​റ്ററില്‍ രേഖപ്പെടുത്തി. പദ്ധതി സംബന്ധിച്ച ബ്രോഷര്‍ പുണ്യം പൂങ്കാവനം കോഓഡിനേറ്റര്‍ സബ് ഇന്‍സ്പെക്ടര്‍ സജി മുരളി ഗവര്‍ണര്‍ക്ക് കൈമാറി. ഞായറാഴ്​ച രാത്രി മലകയറി സന്നിധാനത്തെത്തി ദർശനം നടത്തിയ ഗവർണർ ​െഗസ്​റ്റ്​ ഹൗസിൽ തങ്ങിയശേഷം ഇന്നലെയും ദർശനം നടത്തി. പിന്നെ മാളികപ്പുറത്തെ മണിമണ്ഡപത്തിന് തൊട്ടടുത്തായി ചന്ദനത്തൈ നട്ടു. തുടർന്ന്​ 9.50ന് ഗവര്‍ണറും സംഘവും മലയിറങ്ങി. ഇനിയും ദര്‍ശനത്തിനായി എത്തുമെന്ന ആഗ്രഹവും പങ്കുവെച്ചാണ് ഗവര്‍ണര്‍ മടങ്ങിയത്. ദേവസ്വം ബോര്‍ഡ് പ്രസിഡൻറ്​ അഡ്വ. എന്‍. വാസു, ബോര്‍ഡ് അംഗം അഡ്വ. കെ.എസ്. രവി, ദേവസ്വം കമീഷണര്‍ ബി.എസ്. തിരുമേനി, ശബരിമല എക്സിക്യൂട്ടിവ് ഓഫിസര്‍ കൃഷ്ണകുമാര്‍ എന്നിവരും ഗവർണറെ അനുഗമിച്ചു. ചിത്രം FTP PTG 10 SABARI GOVERNOR ശബരിമലയില്‍ പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായ ശുചീകരണത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ഇളയമകന്‍ കബീര്‍ ആരിഫും പങ്കാളികളായപ്പോള്‍ PTG 11 SABARI GOVERNOR ശബരിമല മാളികപ്പുറത്തെ മണിമണ്ഡപത്തിന് തൊട്ടടുത്തായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ചന്ദനത്തൈ നടുന്നു. ദേവസ്വം ബോര്‍ഡ് പ്രസിഡൻറ്​ അഡ്വ. എന്‍. വാസു സമീപം

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.