ബഷീർ അമരൻ -കെ.ആർ. മീര

തലയോലപ്പറമ്പ്​: കാലദേശാതീതമായ കഥാപ്രപഞ്ചങ്ങളെ സൃഷ്​ടിച്ച വൈക്കം മുഹമ്മദ് ബഷീർ അമരനായി നമുക്കിടയിൽ ഇന്നും ജീവിക്കുന്നതായി എഴുത്തുകാരി കെ.ആർ. മീര പറഞ്ഞു. 13ാമത്​ വൈക്കം മുഹമ്മദ് ബഷീർ സ്മാരക അവാർഡ് പ്രഫ. എം.കെ. സാനുവിന്​ സമ്മാനിച്ച്​ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു കെ.ആർ. മീര. വൈക്കം മുഹമ്മദ് ബഷീർ സ്മാരക ട്രസ്​റ്റ്​ ചെയർമാൻ അഡ്വ. പി.കെ. ഹരികുമാർ അധ്യക്ഷത വഹിച്ചു. തലയോലപ്പറമ്പ്​ പഞ്ചായത്ത്​ പ്രസിഡൻറ്​ എൻ. ഷാജി മോൾ, ട്രസ്​റ്റ്​ വൈസ്​ പ്രസിഡൻറ്​ ഡോ. വി.കെ. ജോസ്, ട്രസ്​റ്റ്​ ജോ. സെക്രട്ടറി ടി.എൻ. രമേശൻ, ട്രസ്​റ്റ്​ സെക്രട്ടറി ഡോ. സി.എം. കുസുമൻ, ട്രസ്​റ്റ്​ ട്രഷറർ സുഭാഷ് പുഞ്ചക്കോട്ടിൽ എന്നിവർ സംസാരിച്ചു. പടം KTG meera prabhashanam വൈക്കം മുഹമ്മദ് സ്മാരക ട്രസ്​റ്റി​ൻെറ 13ാമത്​ ബഷീർ അവാർഡ് പ്രഫ. എം.കെ. സാനുവിന്​ സമർപ്പിച്ച്​ കെ.ആർ. മീര സ്മാരക പ്രഭാഷണം നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.