കുടുംബശ്രീ കൂട്ടായ്മയുടെ സ്നേഹ സമ്മാനം; ഹംസയും കുടുംബവും ഇന്ന് പുതിയ വീട്ടില്‍

കാഞ്ഞിരപ്പള്ളി: ആകെയുണ്ടായിരുന്ന കൊച്ചുകൂര കഴിഞ്ഞ മഴക്കാലത്ത് തകര്‍ന്നപ്പോള്‍ ആശങ്ക മാത്രം ബാക്കിയായ കുടുംബം വീടി‍ൻെറ സുരക്ഷയിലേക്ക്. കുടുംബശ്രീ കൂട്ടായ്മകള്‍ മുന്‍കൈ എടുത്താണ് കാഞ്ഞിരപ്പള്ളി വില്ലണിയില്‍ ഇല്ലത്തുപറമ്പില്‍ ഹംസക്കും കുടുംബത്തിനും സ്നേഹവീടൊരുക്കിയത്. കാഞ്ഞിരപ്പള്ളി സി.ഡി.എസിനു കീഴിലുള്ള 329 കുടുംബശ്രീ യൂനിറ്റുകളിലൂടെ ഒന്നര വര്‍ഷംകൊണ്ട് സമാഹരിച്ച 3.60 ലക്ഷം രൂപയാണ് ​െചലവഴിച്ചതെന്ന് ചെയര്‍പേഴ്‌സൻ കെ.എന്‍. സരസമ്മ പറഞ്ഞു. ശ്രമദാനവുമായി നാട്ടുകാരും പദ്ധതി യാഥാർഥ്യമാക്കുന്നതില്‍ പങ്കാളികളായി. അവസാന പട്ടികയില്‍ ഉണ്ടായിരുന്ന മൂന്നു പേരില്‍ ഏറ്റവും അര്‍ഹരെന്ന് കണ്ടെത്തിയ കുടുംബത്തെയാണ് വീട്​ നിര്‍മിച്ചു നല്‍കാന്‍ തെരഞ്ഞെടുത്തത്. വൃക്കരോഗിയായ ഹംസക്ക്​ ഭാര്യയും പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മകനുമാണുള്ളത്. 600 ചതുരശ്രമീറ്റര്‍ വിസ​്​തീര്‍ണമുള്ള വീടിന് 2020 ജൂലൈ 29നാണ് തറക്കല്ലിട്ടത്. ഗൃഹപ്രവേശനം വെള്ളിയാഴ്​ച നടക്കും. കാത്തിരപ്പള്ളി പഞ്ചായത്ത് പ്രസിഡൻറ്​ കെ.ആര്‍. തങ്കപ്പന്‍ താക്കോല്‍ കൈമാറും. ജില്ലയില്‍ 890 പേര്‍കൂടി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു കോട്ടയം: ജില്ലയില്‍ വ്യാഴാഴ്​ച 890 പേര്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിച്ചു. ഒമ്പത് വിതരണ കേന്ദ്രങ്ങളില്‍ എട്ടിടത്തും മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ ആരോഗ്യമേഖലയില്‍നിന്നുള്ള 100 പേര്‍ക്കു വീതം കുത്തിവെപ്പ്​ നല്‍കി. പാമ്പാടി കോത്തല സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ 90 പേര്‍ക്കാണ് നല്‍കിയത്. ജനുവരി 16ന് ആരംഭിച്ച വാക്‌സിനേഷന്‍ നടപടികളില്‍ ഏറ്റവുമധികം പേര്‍ മരുന്ന്​ സ്വീകരിച്ചതും വ്യാഴാഴ്​ചയാണ്. ഇതുവരെ ജില്ലയില്‍ വാക്‌സിന്‍ എടുത്തവരുടെ ആകെ എണ്ണം 2580 ആയി. കോവിഷീല്‍ഡ് വാക്‌സി​ൻെറ 24,000 ഡോസ് കൂടി കോട്ടയത്ത് എത്തി. കോട്ടയം ജനറല്‍ ആശുപത്രിയിലെ വാക്സിന്‍ സ്​റ്റോറില്‍ സൂക്ഷിച്ചിരിക്കുന്ന വാക്‌സിന്‍ ആവശ്യമനുസരിച്ച് വിതരണ കേന്ദ്രങ്ങളിലേക്ക് നല്‍കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.