പൊയ്കയിൽ ആചാര്യഗുരു ദേഹവിയോഗ വാർഷികാചരണം നാളെ

ഇരവിപേരൂർ: പൊയ്കയിൽ ആചാര്യഗുരുവിൻെറ ദേഹവിയോഗത്തി​ൻെറ 52ാം വാർഷികം വെള്ളിയാഴ്​ച പ്രത്യക്ഷരക്ഷാ ദൈവസഭ (പി.ആർ.ഡി.എസ്​) ആചരിക്കും. ഇതി​ൻെറ ഭാഗമായി ഉപവാസധ്യാനം, പ്രത്യേക പ്രാർഥന, അനുസ്​മരണ പ്രാർഥന എന്നിവ നടത്തും. പി.ആർ.ഡി.എസ്​ ആസ്ഥാനമായ ഇരവിപേരൂർ ശ്രീകുമാർനഗറിൽ ശ്രീകുമാര ഗുരുദേവ മണ്ഡപത്തിൽ വെള്ളിയാഴ്​ച രാവിലെ ഏഴിന് സഭാ പ്രസിഡൻറ് വൈ. സദാശിവൻ പ്രത്യേക പ്രാർഥന നടത്തും. ഇതോടെ കേരളത്തിനകത്തും പുറത്തുമുള്ള ശാഖകളിൽ ഉപവാസധ്യാനം നടക്കും. ദേഹവിയോഗ സമയമായ രാത്രി 8.30ന് സഭാ ആസ്ഥാനത്തെ തങ്കവിലാസം ബംഗ്ലാവിലെ ആചാര്യഗുരു സന്നിധാനത്ത് സഭാ പ്രസിഡൻറ് വൈ. സദാശിവൻ അനുസ്​മരണ പ്രാർഥന നടത്തുമെന്ന് ജനറൽ സെക്രട്ടറി വാർത്തക്കുറിപ്പിൽ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.