യൂനിറ്റ് കൗൺസിലുകൾ ആരംഭിച്ചു

മുണ്ടക്കയം: നന്മയുടെ പക്ഷത്ത് ചേർന്ന് നിൽക്കാം എന്ന പ്രമേയത്തിൽ സംസ്ഥാന വ്യാപകമായി കേരള മുസ്​ലിം ജമാഅത്ത് നടത്തിയ മെംബർഷിപ് പ്രവർത്തനങ്ങൾ ജില്ലയിൽ പൂർത്തീകരിച്ച് യൂനിറ്റ് കൗൺസിലുകൾക്ക് തുടക്കംകുറിച്ചു. ജില്ലതല ഉദ്​ഘാടനം മുണ്ടക്കയം ഇർശാദിയ്യ അക്കാദമി കോൺഫറൻസ് ഹാളിൽ നടന്നു. മുണ്ടക്കയം സോൺ പ്രസിഡൻറ്​ സി.എച്ച്. അലി മുസ്​ലിയാർ അധ്യക്ഷതവഹിച്ചു. കേരള മുസ്​ലിം ജമാഅത്ത് ജില്ല ജനറൽ സെക്രട്ടറി വി.എച്ച്. അബ്​ദുറഷീദ് മുസ്​ലിയാർ ആമുഖ പ്രഭാഷണം നടത്തി. കേരള മുസ്​ലിം ജമാഅത്ത് സംസ്ഥാന കൗൺസിലർ എ.കെ. അബ്​ദുറഹ്മാൻ മുസ്​ലിയാർ ഉദ്​ഘാടനം ചെയ്തു. എസ്.വൈ.എസ് ജില്ല പ്രസിഡൻറ്​ അനസ് മദനി വിഷയാവതരണം നടത്തി. എസ്.വൈ.എസ് ജില്ല ജനറൽ സെക്രട്ടറി ലബീബ് അസ്ഹരി, യൂനിറ്റ് നിരീക്ഷകൻ ടി.എം. അലി ഫൈസി, ജില്ല മീഡിയ സെക്രട്ടറി സിദ്ദീക്ക് മുസ്​ലിയാർ, ഖാഫില ജില്ല അമീർ മുഹമ്മദ് കുട്ടി മിസ്ബാഹി, സി.കെ. ഹംസ മുസ്​ലിയാർ, അബ്​ദുൽ ഖാദർ ചോറ്റി, അയ്യൂബ് പള്ളിക്കൽ, അൻസാരി കാഞ്ഞിരപ്പള്ളി, ഇർശാദിയ ജനറൽ സെക്രട്ടറി ലിയാഖത്ത് സഖാഫി എന്നിവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.