ഉമ്മൻ ചാണ്ടിയുടെ സാന്നിധ്യം ഗ​ുണം ചെയ്യുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്​ നേതൃത്വം

കോട്ടയം: ക്രൈസ്​തവ സഭകളുടെ അകൽച്ചയും കേരള കോൺഗ്രസ്​ ജോസ്​ വിഭാഗം മുന്നണി വിട്ടതും മധ്യകേരളത്തിൽ യു.ഡി.എഫിനുണ്ടാക്കിയ തിരിച്ചടി അതിജീവിക്കാൻ ഉമ്മൻ ചാണ്ടിയുടെ നേതൃത്വം സഹായിക്കുമെന്ന പ്രതീക്ഷയിൽ കോൺഗ്രസ്​ ഹൈകമാൻഡ്​. എന്നാൽ, നീണ്ട ഇടവേളക്കുശേഷം യു.ഡി.എഫിനെ നയിക്കാൻ ഉമ്മൻ ചാണ്ടിയെത്തു​േമ്പാൾ മുന്നിലുള്ളത്​ വലിയ ദൗത്യമാണ്​. തദ്ദേശ തെരഞ്ഞെടുപ്പിൽ മധ്യകേരളത്തിലടക്കം തകർന്ന യു.ഡി.എഫിനെ ശക്തമാക്കുന്നതിനൊപ്പം കൈവിട്ടുപോയ വോട്ട്​ബാങ്കുകൾ തിരിച്ചുപിടിക്കുകയെന്നതും പുതിയ നീക്കത്തിലൂടെ ഹൈകമാൻഡ്​ ലക്ഷ്യമിടുന്നു. ഇതിനകംതന്നെ ഉമ്മൻ ചാണ്ടിയുടെ നേതൃത്വത്തിൽ ഇതിനുള്ള ശ്രമം തുടങ്ങിയെങ്കിലും തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി അതിജീവിക്കാൻ അദ്ദേഹത്തി​ൻെറ മുഴുസമയ സാന്നിധ്യം അനിവാര്യമാണെന്ന റി​പ്പോർട്ട്​ വിവിധതലങ്ങളിൽനിന്ന്​ ഉയർന്നതും നിയമസഭ തെരഞ്ഞെടുപ്പ്​ മേൽനോട്ട സമിതിയുടെ അധ്യക്ഷസ്ഥാനത്തേക്ക്​ ഉമ്മൻ ചാണ്ടിയെ പരിഗണിക്കാൻ നേതൃത്വത്തിന്​ പ്രേരകമായി. തദ്ദേശ തെരഞ്ഞെടുപ്പിൽ മധ്യകേരളത്തിൽ യു.ഡി.എഫിനുണ്ടായ തിരിച്ചടി നേതൃത്വത്തെ കടുത്ത പ്രതിസന്ധിയിലാക്കിയിരുന്നു. സ്വന്തം തട്ടകമായ പുതുപ്പള്ളിയിലെ പരാജയം ഉമ്മൻ ചാണ്ടി​െയയും അസ്വസ്ഥനാക്കി. നിയമസഭ തെരഞ്ഞെടുപ്പിലും സ്ഥിതി ആവർത്തിച്ചാൽ സംസ്ഥാന ഭരണംപോലും ലഭിക്കില്ലെന്ന മുന്നറിയിപ്പും കോൺഗ്രസ്​ നേതൃത്വത്തെ ആശങ്കപ്പെടുത്തി. മുന്നണി ഘടകകക്ഷികളും യു.ഡി.എഫിനോട്​ അടുപ്പമുള്ള സഭ-സമുദായ നേതാക്കളും ഇതേ അഭിപ്രായം മുന്നോട്ടുവെച്ചു. ഇതോടെയാണ്​ ഉമ്മൻ ചാണ്ടിയെ​ നേതൃസ്ഥാനത്തേക്ക്​ കൊണ്ടുവരാനുള്ള നടപടികൾ ഹൈകമാൻഡ്​ വേഗത്തിലാക്കിയത്​. പദവികളില്ലാതെ ഉമ്മൻ ചാണ്ടിയെ മുന്നിൽ നിർത്താനാകില്ലെന്നതും പുതിയ സമിതി രൂപവത്​കരണത്തിന്​ വഴിയൊരുക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.