പട്ടിക വിഭാഗങ്ങൾക്കായി ഓൺലൈൻ പി.എസ്​.സി കോച്ചിങ്​

നെടുങ്കണ്ടം: എം.ഇ.എസ്​​ കോളജിലെ എസ്​.സി, എസ്​.ടി സെല്ലിൻെറ ആഭിമുഖ്യത്തിൽ കരിയർ ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ്​ ഇന്ത്യ (സിജി)യുടെ സഹകരണത്തോടെ എസ്​.സി, എസ്​.ടി വിഭാഗങ്ങളിലെ ഉദ്യോഗാർഥികൾക്കായി സംസ്​ഥാന തലത്തിൽ സൗജന്യ ഓൺലൈൻ പി.എസ്​.സി മത്സര പരീക്ഷ പരിശീലന പരിപാടി ആരംഭിച്ചു. എം.ഇ.എസ്​​ സംസ്​ഥാന അധ്യക്ഷൻ ഡോ. പി.എ. ഫസൽ ഗഫൂർ ഓൺലൈൻ മീറ്റിങ്ങിൽ ഉദ്ഘാടനം നിർവഹിച്ചു. മത്സര പരീക്ഷകൾക്ക് എങ്ങനെ തയാറെടുക്കാം' എന്ന വിഷയത്തിൽ സിജി സംസ്​ഥാന പ്രസിഡൻറ് അബ്​ദുൽ സലാം ക്ലാസ്​ എടുത്തു. പ്രിൻസിപ്പൽ എ.എം. റഷീദ് അധ്യക്ഷത വഹിച്ചു. എം.ഇ എസ്​ കോളജുകളുടെ കോർപറേറ്റ് ചെയർമാൻ പി.എച്ച്. മുഹമ്മദ്, നെടുങ്കണ്ടം എം.ഇ.എസ്​​ കോളജ് സെക്രട്ടറി അബ്​ദുൽ ഷുക്കൂർ, സിജി സി-സർക്കിൾ ഡയറക്ടർ മുനീർ, മന്നാൻ ഗോത്ര സമുദായ പ്രധിനിധി രമേശ് ഗോപാലൻ, ചരിത്ര വിഭാഗം മേധാവിയും എസ്​.സി എസ്​.ടി സെല്ലിൻെറ കോഓഡിനേറ്ററുമായ കെ.ഷരീഫ്, അധ്യാപിക ഡോ.ഷൈനി ഡാനിയേൽ, മുഹമ്മദ് ഷരീഫ് തുടങ്ങിയവർ പങ്കെടുത്തു. ഇനിയും പങ്കെടുക്കാനാഗ്രഹിക്കുന്നവർ 9947578771, 9847667662 എന്നീ നമ്പറുകളിൽ വാട്ട്സ്​ ആപ്പ് ചെയ്യണം.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.