അപകടത്തിൽ പരിക്കേറ്റ കുട്ടിക്ക് സാമ്പത്തിക സഹായവുമായി മോട്ടോർ വാഹനവകുപ്പ്​

കാഞ്ഞിരപ്പള്ളി: അപകടത്തിൽ പരിക്കേറ്റ കുട്ടിക്ക് സാമ്പത്തിക സഹായവുമായി മോട്ടോർ വാഹന വകുപ്പി​ൻെറ എരുമേലി സേഫ് സോൺ ടീം. കഴിഞ്ഞ ദിവസം പാറത്തോട് ഉണ്ടായ അപകടത്തെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലുള്ള പാറത്തോട് ഇടപറമ്പിൽ വീട്ടിൽ സാബുവി​ൻെറയും ലൈലയുടെയും മകളായ ശാനി സാബുവിനാണ്​ മോ​ട്ടോർ വാഹന വകുപ്പി​ൻെറ കൈത്താങ്ങ്​. ശാനയുടെ വീട്​ മോട്ടോർ വാഹന ഉദ്യോഗസ്ഥരും സേഫ് സോൺ ടീം അംഗങ്ങളും സന്ദർശിക്കുയും ചെയ്​തു. സമൂഹമാധ്യമങ്ങളിൽ അപകടത്തി​ൻെറ ദൃശ്യങ്ങൾ വൈറലായതോടെയാണ്​ കുട്ടിയുടെ ചികിത്സക്കായി സേഫ് സോൺ ടീം പണം സമാഹരിക്കാൻ തുടങ്ങിയത്. ആദ്യദിനം തന്നെ 30,000 രൂപ സേഫ് സോൺ ടീം സമാഹരിച്ചു. എരുമേലിയിലുള്ള സേഫ് സോൺ കൺട്രോൾ റൂമിൽ പ്രവർത്തിക്കുന്ന മോട്ടോർ വാഹന ഉദ്യോഗസ്ഥരും ഡ്രൈവർമാരും ഇവരുടെ പരിചയത്തിലുള്ളവരുമാണ്​ പണം സ്വരൂപിച്ചത്​. കുട്ടിയുടെ തുടർ ചികിത്സക്കായി പണം കണ്ടെത്തുന്നതിനുള്ള ശ്രമം തുടരുമെന്ന് എരുമേലി സേഫ് സോണി​ൻെറ ചീഫ് കൺട്രോളിങ്​ ഓഫിസറായ ഷാനവാസ് കരീം അറിയിച്ചു. കൺട്രോളിങ്​ ഓഫിസിലെ ഉദ്യോഗസ്ഥരായ എം.വി.ഐ റാംജി കെ. കരൺ, ജി. അനീഷ്കുമാർ, എ. സാബു, എ.എം.വി.ഐമാരായ ഹരികൃഷ്ണൻ, അൻഷാദ്, ഷാജൻ, ഡ്രൈവറായ റെജി എ.സലാം എന്നിവർ നേതൃത്വം നൽകി. കഴിഞ്ഞ ശബരിമല സീസണിലും രണ്ട് നിർധന കുടുംബങ്ങൾക്ക് എരുമേലി സേഫ് സോൺ ടീം സാമ്പത്തികസഹായം നൽകിയിരുന്നു. പള്ളി കൂദാശ മുണ്ടക്കയം: പുഞ്ചവയൽ സൻെറ്​ മേരീസ് ഓർത്തഡോക്സ് പള്ളിയടെ പുതിയ ദേവാലയത്തി​ൻെറ കൂദാശയും ഇടവക പെരുന്നാളും ഈമാസം 18, 19, 20 തീയതികളിൽ നടക്കും. ശുശ്രൂഷകൾക്ക് മലങ്കര ഓർത്തഡോക്സ് സുറിയാനി സഭ അധ്യക്ഷൻ ബസേലിയോസ് പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവാ, ഇടവക മെത്രാപ്പോലീത്ത ഡോ. ജോഷ്വ മാർ നിക്കോദിമോസ് എന്നിവർ പ്രധാന കാർമികത്വം വഹിക്കും. ജനപ്രതിനിധികൾക്ക് സ്വീകരണം നൽകി പൊൻകുന്നം: യൂത്ത്ഫ്രണ്ട് എം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കേരള കോൺഗ്രസ് എം പ്രതിനിധികളായ ത്രിതല പഞ്ചായത്ത് അംഗങ്ങൾക്ക് സ്വീകരണം നൽകി. സ്വീകരണ യോഗം കേരള കോൺഗ്രസ് എം സംസ്ഥാന സ്​റ്റിയറിങ്​ കമ്മിറ്റി അംഗവും മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറുമായ അഡ്വ. സെബാസ്​റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. യൂത്ത് ഫ്രണ്ട് എം നിയോജക മണ്ഡലം പ്രസിഡൻറ്​ ശ്രീകാന്ത് എസ്.ബാബു അധ്യക്ഷതവഹിച്ചു. എ.എം. മാത്യു ആനിത്തോട്ടം, രാജേഷ് വാളിപ്ലാക്കൽ, ഷാജി നെല്ലേപ്പറമ്പിൽ, സണ്ണിക്കുട്ടി അഴകമ്പ്ര, ജയിംസ് പെരുമാംകുന്നേൽ, ഷാജി പാമ്പൂരി എന്നിവർ സംസാരിച്ചു. യൂത്ത്ഫ്രണ്ട് നേതാക്കളായ അഡ്വ. സുമേഷ് ആൻഡ്രൂസ്, ജോളി മടുക്കകുഴി, ജോർട്ടിൻ കിഴക്കേതലക്കൽ, ആൽബിൻ പേണ്ടാനം, മനോജ് മറ്റമുണ്ടയിൽ, ഷാജി പുതിയാപറമ്പിൽ, രാഹുൽ ബി.പിള്ള, നാസർ സലാം, അജു പനയ്ക്കൽ, ആൻറണി മാർട്ടിൻ, റിജോ വാളാന്തറ എന്നിവർ നേതൃത്വം നൽകി. KTL YOUTH FREND യൂത്ത്ഫ്രണ്ട് എം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലത്തിലെ കേരള കോൺഗ്രസ് ജനപ്രതിനിധികൾക്ക് നൽകിയ സ്വീകരണം അഡ്വ. സെബാസ്​റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.