ബജറ്റ് നിരാശജനകം -കെ.എച്ച്.ആർ.എ

പത്തനംതിട്ട: ധനമന്ത്രി അവതരിപ്പിച്ച കേരള ബജറ്റ് നിരാശജനകമെന്ന് കേരള ഹോട്ടൽ ആൻഡ്​ ​റസ്​റ്റാറൻറ്​ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി. കോവിഡാനന്തരം പ്രവർത്തനച്ചെലവുപോലും കണ്ടെത്താനാകാതെ വലയുന്ന ഹോട്ടലുകളും റസ്​റ്റാൻറുകളും അടങ്ങുന്ന ഭക്ഷ​േണാൽപാദന-വിതരണ മേഖലക്കും ലോഡ്ജിങ്​ മേഖലക്കും ഉത്തേജനം പകരുന്നതൊന്നും ബജറ്റിലില്ല. എല്ലാവിധ ലൈസൻസുകളുമെടുത്ത് ജി.എസ്.​ടി അടക്കം നികുതികൾ അടച്ച് നിയമാനുസൃതം പ്രവർത്തിക്കുന്ന ഹോട്ടലുകളെയും റസ്​റ്റാൻറുകളെയും ബേക്കറികളെയും ലോഡ്ജുകളെയും പാടെ അവഗണിച്ച് അനധികൃത വഴിയോര കച്ചവടത്തിനും കുടുംബശ്രീക്കും ജയിൽ ഭക്ഷണത്തിനും പൊലീസ്​ കാൻറീനുംവരെ േപ്രാത്സാഹനം നൽകുന്ന സമീപനമാണ് സർക്കാറി​േൻറത്. ഇതുമൂലം പരമ്പരാഗത ഭക്ഷണ വിതരണമേഖല തളർച്ചയിലാണ്. അതിനാൽ അടിയന്തര പ്രത്യേക പാക്കേജ് പ്രഖ്യാപിച്ച്​ ഭക്ഷണ വിതരണമേഖലക്ക് േപ്രാത്സാഹജനക നടപടി സർക്കാർ കൈക്കൊള്ളണമെന്ന് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി പ്രസ്​താവനയിൽ ആവശ്യപ്പെട്ടു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.