മാധ്യമപ്രവർത്തകരുടെ മരണം സി.ബി.ഐ അന്വേഷിക്കണം -പി.സി. തോമസ്

കോട്ടയം: മാധ്യമപ്രവർത്തകരായ എസ്.വി. പ്രദീപി​ൻെറയും കെ.എം. ബഷീറി​ൻെറയും മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐയെ ഏൽപിക്കണമെന്ന് മുൻ കേന്ദ്രമന്ത്രിയും കേരള കോൺഗ്രസ് ചെയർമാനുമായ അഡ്വ. പി.സി. തോമസ് ആവശ്യപ്പെട്ടു. ദൃക്സാക്ഷികളെ ചോദ്യം ചെയ്യാനോ പ്രദീപിനുണ്ടായിരുന്ന വധഭീഷണികളെക്കുറിച്ച്​ അന്വേഷിക്കാനോ നിലവിലെ അന്വേഷണസംഘം തയാറായിട്ടില്ല. കേന്ദ്ര ഏജൻസി അന്വേഷിക്കുന്നത് സത്യം പുറത്ത്​ കൊണ്ടുവരാനും കുറ്റവാളികൾ ശിക്ഷിക്കപ്പെടാനും വഴി തെളിക്കും. തുടർനടപടികൾക്കായി കേരള കോൺഗ്രസി​ൻെറ സംസ്ഥാന മീഡിയ സെല്ലിനെ ചുമതലപ്പെടുത്തിയെന്നും അദ്ദേഹം അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.