ബജറ്റ് ആശാവഹം; കൂടുതൽ പരിഗണന പ്രതീക്ഷിച്ചിരുന്നു -മാണി സി.കാപ്പൻ

പാലാ: സംസ്ഥാന ബജറ്റ് പാലായെ സംബന്ധിച്ച്​ ആശാവഹമെങ്കിലും കൂടുതൽ പരിഗണന പ്രതീക്ഷിച്ചിരുന്നതായി മാണി സി.കാപ്പൻ എം.എൽ.എ. റബറി​ൻെറ താങ്ങുവില ഉയർത്തിയത് കർഷകർക്ക്​ ഗുണംചെയ്യും. റബറിന് 200 രൂപയും ഒട്ടുപാൽ, ചിരട്ടപ്പാൽ എന്നിവക്ക്​ 150 രൂപ വീതവും താങ്ങുവില പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. മൂന്നിലവ് - മേലുകാവ് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചില്ലച്ചി പാലം റോഡ്, ചകണിയാംതടം ചെക്​ഡാം കം ബ്രിഡ്ജ്, അളനാട് - ഉള്ളനാട് - കൊടുമ്പിടി റോഡ് ബി.എം ബി.സി ടാറിങ്​, പാലാ കെ.എസ്.ആർ.ടി.സി ബസ്‌ സ്​റ്റേഷൻ നവീകരണം, ചെറിയാൻ ജെ.കാപ്പൻ സ്മാരക മുനിസിപ്പൽ സ്​റ്റേഡിയത്തിൽ ഗാലറി നിർമാണം, കോട്ടയം ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന ചാമപ്പാറ-വെള്ളാനി-പുള്ളിക്കാനം റോഡ്, ഇലവീഴാപൂഞ്ചിറയിലെ സിനിമ സ്​റ്റുഡിയോ - ഹോട്ടൽ കോംപ്ലക്സ്, ഇല്ലിക്കലിൽ ഡോർമെറ്ററിയോട്​ കൂടിയ യാത്രീനിവാസ്, ഹോട്ടൽ സമുച്ചയം, ഇലവീഴാപൂഞ്ചിറ - ഇല്ലിക്കൽ ടൂറിസം കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന റോപ്പ് വേ, പാലാ പാരലൽ റോഡിൽ ആർ.വി. ജങ്​ഷനിൽ കോഴ റോഡിന് മുകളിലൂടെ ഫ്ലൈ ഓവർ, പഴുക്കാക്കാനം - പാമ്പനാംകവല കമ്പക്കാനം റോഡ് ബി.എം.ബി.സി ടാറിങ്​ തുടങ്ങിയ പദ്ധതികൾ ബജറ്റിൽ ഇടംപിടിച്ചു. ടോക്കൺ തുകയാണ് അനുവദിച്ചിട്ടുള്ളത്. കഴിഞ്ഞ ബജറ്റിൽ ടോക്കൺ തുക അനുവദിച്ച പദ്ധതികൾ നടപ്പാക്കിയിരുന്നു. കൂടുതൽ പദ്ധതികൾ നടപ്പാക്കാനും അനുവദിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കാനും സമ്മർദം ചെലുത്തുമെന്ന് മാണി സി.കാപ്പൻ എം.എൽ.എ പറഞ്ഞു. KTL customs preventive നാട്ടകം പോർട്ട്​ സന്ദർശനത്തിനെത്തിയ കസ്​റ്റംസ്​ പ്രിവൻറിവ്​ കമീഷണർ സുമിത്​കുമാർ തോമസ്​ ചാഴികാടൻ എം.പിയും പോർട്ട്​ ഉദ്യോഗസ്ഥരുമായി ചർച്ചനടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.