വാച്ച് ടവർ: നിലപാട്​ കടുപ്പിച്ച്​ തീക്കോയി പഞ്ചായത്ത്

ഈരാറ്റുപേട്ട: വാഗമൺ റോഡിലെ കാരികാട് ടോപ്പിൽ പി.ഡബ്ല്യു.ഡി നിർമിക്കുന്ന വാച്ച് ടവറി​ൻെറ നിർമകാണം ഉടൻ പൂർത്തിയാക്കണമെന്നാവശ്യപ്പെട്ട്​ തീക്കോയി ഗ്രാമപഞ്ചായത്ത് രംഗത്ത്​. പണി തീർത്ത്​ കെട്ടിടം ഗ്രാമപഞ്ചായത്തിന് കൈമാറണമെന്നും പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. ഗ്രാമപഞ്ചായത്ത് വക വെയിറ്റിങ്​ ഷെഡ് ഇരുന്ന സ്ഥലത്ത്​ അഞ്ചുവർഷം മുമ്പാണ്​ വാച്ച് ടവർ നിർമാണം ആരംഭിച്ചത്. പൂഞ്ഞാർ എം.എൽ.എയുടെ നിർദേശമനുസരിച്ചാണ് ഗ്രാമപഞ്ചായത്തി​ൻെറ വെയിറ്റിങ്​ ഷെഡ് ഇരുന്ന സ്ഥലം വാച്ച് ടവറിന് വിട്ടുനൽകിയത്. വെയ്റ്റിങ്​ ഷെഡ്​ ഉൾപ്പെടെ വാച്ച് ടവർ നിർമിക്കുമെന്നും കെട്ടിടം ഗ്രാമപഞ്ചായത്തിന് കൈമാറുമെന്നുള്ള ധാരണപ്രകാരമാണ് ഇതിന് അനുവാദം നൽകിയത്. എന്നാൽ, വർഷങ്ങൾ കഴിഞ്ഞിട്ടും വാച്ച് ടവറി​ൻെറ നിർമാണം പൂർത്തീകരിക്കുവാൻ കഴിഞ്ഞിട്ടില്ല. ആദ്യഘട്ടത്തിൽ 40ലക്ഷം രൂപയാണ്​ പദ്ധതിക്കായി ചെലവിട്ടത്​. തുടർന്ന്​ 30 ലക്ഷം രൂപ കൂടി അനുവദിച്ചിരുന്നു. എന്നാൽ, നിർമാണം പൂർത്തിയായിട്ടില്ല. നിർമാണം പൂർത്തീകരിക്കാത്ത ടവറി​ൻെറ മുകളിൽ സഞ്ചാരികൾ കയറുന്നത്​ പതിവാണ്​. വാച്ച് ടവറി​ൻെറ ടോപ്പിൽ കൈവരികളോ സംരക്ഷണഭിത്തിയോ നിർമിച്ചിട്ടില്ല. ഇത്​ അപകടഭീഷണിയും ഉയർത്തുന്നുണ്ട്​. നിർമാണം പൂർത്തിയാക്കുന്നതുവരെ വാച്ച് ടവറിൽ ജനങ്ങൾ കയറാതെ സംരക്ഷണവേലി കെട്ടി അപകടസാധ്യത ഒഴിവാക്കണമെന്ന് പി.ഡബ്ല്യു.ഡി അധികാരികളോട് ആവശ്യപ്പെട്ടതായും ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കെ.സി. ജയിംസ് അറിയിച്ചു. പടം KTL watch tower പണി പൂർത്തിയാകാത്ത വാച്ച് ടവർ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.