കുമ്പനാട് കൺവെൻഷന്​ നാളെ തുടക്കം

കുമ്പനാട്: ഇന്ത്യൻ പെന്തക്കോസ്​ത്​ ദൈവസഭയുടെ 97ാമത്​ ജനറൽ കൺ​െവൻഷൻ (കുമ്പനാട് കൺ​െവൻഷൻ) ഞായറാഴ്​ച ആരംഭിക്കും. 24ന് സമാപിക്കും. ഭാരതത്തിലെ ഏറ്റവും വലിയ പെന്തക്കോസ്​ത്​ സംഗമമാണിത്. ദിവസവും വൈകീട്ട് ഏഴുമുതൽ 9.30 വരെയാണ് യോഗങ്ങൾ. സഭ ജനറൽ പ്രസിഡൻറ് റവ. ഡോ. വത്സൻ എബ്രഹാം ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി പാസ്​റ്റർ സാം ജോർജ് അധ്യക്ഷത വഹിക്കും. പാസ്​റ്റർമാരായ സണ്ണി കുര്യൻ, ജോൺ കെ. മാത്യു, കെ. ജോയി, രാജു ആനിക്കാട്, ടി.ഡി. ബാബു, കെ.ജെ. തോമസ്​, എം.പി. ജോർജുകുട്ടി, ഷാജി ദാനിയേൽ, തോമസ്​ ഫിലിപ്, ജേക്കബ് മാത്യു, പി.ജെ. തോമസ്​, സാബു വർഗീസ്​, വർഗീസ്​ എബ്രഹാം, ഫിലിപ് പി. തോമസ്​, കെ.സി. ജോൺ, ഷിബു തോമസ്​, തോംസൺ കെ. മാത്യു, വിൽസൺ ജോസഫ്, ബാബു ചെറിയാൻ എന്നിവരാണ് പ്രസംഗകർ. 'ദൈവത്തി​ൻെറ പുതുവഴികൾ (യെശയ്യാവ് 43:19)' എന്നതാണ് ചിന്താവിഷയം. കോവിഡ് കാരണം വലിയ ഒത്തുചേരൽ സാധ്യമല്ലാത്തതിനാൽ വിവിധ ദൃശ്യ-മാധ്യമങ്ങളിലൂടെ തത്സമയ സംേപ്രഷണം മാത്രമേ ഉണ്ടായിരിക്കുകയുള്ളൂവെന്ന് പബ്ലിസിറ്റി കൺവീനർ പാസ്​റ്റർ വർഗീസ്​ മത്തായി, ജോയൻറ് കൺവീനർ ബ്രദർ രാജൻ ആര്യപ്പള്ളി എന്നിവർ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.