സുപ്രീംകോടതി പരാമര്‍ശം കേന്ദ്രസര്‍ക്കാര്‍ മാനിക്കണം -ഇൻഫാം

കോട്ടയം: കര്‍ഷകവിരുദ്ധ കാര്‍ഷിക നിയമം മരവിപ്പിക്കണമെന്ന സുപ്രീംകോടതി നിർദേശം കേന്ദ്രസര്‍ക്കാര്‍ മുഖവിലക്കെടുത്ത്​ അടിയന്തരനടപടി സ്വീകരിക്കണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ അഡ്വ. വി.സി. സെബാസ്​റ്റ്യന്‍. കരിനിയമം അടിച്ചേല്‍പ്പിക്കുന്നത് ആര്‍ക്കുവേണ്ടിയാണെന്ന് പൊതുസമൂഹം മനസ്സിലാക്കിയ സാഹചര്യത്തിൽ തെറ്റുതിരുത്താന്‍ സുപ്രീംകോടതി നിരീക്ഷണം കേന്ദ്രം അവസരമാക്കണം. സുപ്രധാന നിയമനിര്‍മാണത്തിന് കൂടിയാലോചന പോലുമില്ലാതിരുന്നത് കോടതിക്കും ബോധ്യപ്പെട്ടു. സമരം അടിച്ചമര്‍ത്താനുള്ള ശ്രമം വിജയിക്കില്ല. പ്രക്ഷോഭം ശക്തിപ്പെടുത്താന്‍ ജനുവരി 15ന്​ ചേരുന്ന ഇന്‍ഫാം ദേശീയസമിതി പരിപാടികള്‍ രൂപവത്​കരിക്കുമെന്നും സെബാസ്​റ്റ്യന്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.