ഗുരു​േശ്രഷ്ഠ പുരസ്​കാരം: ശിപാർശ ക്ഷണിച്ചു

പത്തനംതിട്ട: ആത്്മാർഥതയും അർപ്പണബോധവുമുള്ള അധ്യാപകർക്ക് അഖിലേന്ത്യാ അവാർഡീ ടീച്ചേഴ്സ്​ ഫെഡറേഷൻ കേരള ഘടകം സമർപ്പിക്കുന്ന 'ഗുരു​േശ്രഷ്ഠ' പുരസ്​കാരത്തിന് ശിപാർശ ക്ഷണിച്ചതായി അവാർഡീ ടീച്ചേഴ്സ്​ ഫെഡറേഷൻ കേരള ഘടകം പ്രസിഡൻറ് കോന്നിയൂർ രാധാകൃഷ്ണൻ അറിയിച്ചു. 50 വയസ്സിന്​ മേൽ പ്രായവും 20 വർഷം സേവന ചരിത്രവുമുള്ള അധ്യാപകരുടെ പേര്​ ശിപാർശ ചെയ്യാം. സന്നദ്ധ സംഘടനകൾ, വ്യക്​തികൾ, സാമൂഹിക പ്രവർത്തകർ, അധ്യാപക-രക്ഷാകർതൃ സംഘടനകൾ എന്നിവർക്ക് ശിപാർശകൾ സമർപ്പിക്കാം. ഭദ്രൻ എസ്​. ഞാറക്കാട്, ജനറൽ സെക്രട്ടറി, അവാർഡീ ടീച്ചേഴ്സ്​ ഫെഡറേഷൻ കേരള ഘടകം, ചവറ പി.ഒ, ഫോൺ: 9495554458 എന്ന വിലാസത്തിൽ ബന്ധപ്പെട്ടാൽ വിശദ വിവരങ്ങൾ ലഭിക്കും. അവസാന തീയതി ജനുവരി 31.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.