യു.ഡി.എഫിനൊപ്പം പ്രവര്‍ത്തിക്കാൻ താൽപര്യമെന്ന്​ പി.സി. ജോർജ്​

പൊൻകുന്നം(കോട്ടയം): യു.ഡി.എഫിൽ ചേരാൻ ആഗ്രഹം പ്രകടിപ്പിച്ച് പി.സി. ജോർജ്​ എം.എൽ.എ. മുന്നണി പ്രവേശന താൽ​പര്യം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും ഉമ്മൻ ചാണ്ടിയെയും അറിയിച്ചിട്ടുണ്ട്​. യു.ഡി.എഫി​െല മറ്റ്​ നേതാക്കളുമായും ആശയവിനിമയം നടത്തിയിട്ടുണ്ട്​. നിയമസഭ തെരഞ്ഞെടുപ്പിനുമുമ്പ്​ തീരുമാനം പ്രതീക്ഷിക്കുന്നു. 'ജനപക്ഷ'ത്തെ വേണമോയെന്ന്​ തീരുമാനിക്കേണ്ടത്​ യു.ഡി.എഫ്​ നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു. ജനപക്ഷം കാഞ്ഞിരപ്പള്ളി നിയോജകമണ്ഡലം കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയമസഭ തെരഞ്ഞെടുപ്പിൽ പൂഞ്ഞാർ ഉൾപ്പെടെ ഏഴുസീറ്റിൽ ജനപക്ഷം മത്സരിക്കും. കാഞ്ഞിരപ്പള്ളി, പാലാ, ഇരിങ്ങാലക്കുട, ഏറ്റുമാനൂർ, ചങ്ങനാശ്ശേരി, പേരാമ്പ്ര തുടങ്ങിയ സീറ്റുകളിലാകും പൂഞ്ഞാറിനുപുറമേ മത്സരിക്കുക. പാർട്ടി നേതൃയോഗം അടുത്തദിവസം ചേർന്ന്​ അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ്​ യു.ഡി.എഫിൽ കയറിക്കൂടാനുള്ള പരിശ്രമം നടത്തുന്ന ജോർജ്​, കഴിഞ്ഞദിവസം പാലായിൽ മത്സരിക്കുമെന്ന്​ പറഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പ്​ യു.ഡി.എഫിൽ ചേരാൻ നീക്കം നടത്തിയിരുന്നെങ്കിലും ഉമ്മൻ ചാണ്ടി അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ എതിര്‍പ്പ് കാരണം നടന്നില്ല. മുസ്​ലിം ലീഗ്​ നേതൃത്വവും പി.സി. ജോർജിനെതിരായ നിലപാടാണ്​ സ്വീകരിച്ചത്​. പൂഞ്ഞാറിലെ കോൺഗ്രസ്​, മുസ്​ലിംലീഗ്​ നേതൃത്വങ്ങളും ജോർജിനെതിരെ രംഗത്തുണ്ട്​. തദ്ദേശതെരഞ്ഞെടുപ്പിൽ കോട്ടയം ജില്ല പഞ്ചായത്ത്​ പൂഞ്ഞാർ ഡിവിഷനിൽ ഒറ്റക്ക്​ മത്സരിച്ച പി.സി. ജോർജി​ൻെറ മകൻ ഷോൺ ജോർജ്​ വിജയിച്ചിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.